ഹരാരെ: സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്‌വിങ് ഖനിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ഭൂചലനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിംബാബ്‌വേ ഖനി മന്ത്രാലയം അറിയിച്ചു. ഖനി ഉടമകളായ മെറ്റലോണ്‍ കോര്‍പ്പറേഷന്‍ അപകടവാര്‍ത്ത സ്ഥിരീകരിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചുവെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
Source link