കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ റെയ്ഡ്; പിടിച്ചെടുത്തത് 100 കുപ്പി മദ്യം, 5 കോടി രൂപ, 300 വെടിയുണ്ടകൾ

ന്യൂഡൽഹി∙ ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മുൻ എംഎൽഎയുടെയും വീട്ടിൽനിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 5 കോടി രൂപ, 100 കുപ്പി മദ്യം, 300 വെടിയുണ്ടകൾ, 5 കിലോ സ്വർണക്കട്ടി എന്നിവ പിടിച്ചെടുത്തു. കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാർ, ഇന്ത്യൻ നാഷനൽ ലോക് ദൾ (ഐഎൻഎൽഡി) മുൻ എംഎൽഎ ദിൽബാഗ് സിങ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്. നിയമവിരുദ്ധ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
ഖനി വ്യവസായം നടത്തുന്ന ഇവരുടെ വീടുകളിൽ ഇന്നലെയാണ് റെയ്ഡ് ആരംഭിച്ചത്. കുടുംബാംഗംങ്ങളുടെയും ജീവനക്കാരുടെയും ഫോൺ ഇഡി പിടിച്ചെടുത്തു. യമുന നഗർ, സോനിപത്ത്, മൊഹാലി, ഫരീദാബാദ് എന്നിങ്ങനെ 20 സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. ഇരുവരും ചേർന്ന് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2013ൽ ഇവർക്കെതിരെ കള്ളപ്പണ ഇടപാടിനും കേസെടുത്തിരുന്നു.
English Summary:
Haryana Congress MLA Raided
Source link