INDIALATEST NEWS

ലക്നൗവിൽ ‘നോ യുവർ ആർമി’ ഫെസ്റ്റ്: സൈന്യത്തിന്റെ റൈഫിൾ കൈയിലേന്തി യോഗി ആദിത്യനാഥ് – വിഡിയൊ

ലക്നൗ ∙ കരസേനയുടെ പ്രദർശന മേളയായ ‘നോ യുവർ ആർമി’യിൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സേനയുടെ റൈഫിൾ പരിശോധിക്കുന്ന ദൃശ്യം സമൂഹമാധ്യങ്ങളിൽ വൈറലായി. റൈഫിള്‍ കൈയിലേന്തി ഉന്നംപിടിക്കുന്ന യോഗിയുടെ ചിത്രത്തിനു താഴെ കമന്റുകളുമായി നിരവധിപ്പേരാണ് രംഗത്തുവന്നത്. യുവാക്കൾക്ക് കരസേനയെ അടുത്തറിയാനുള്ള വലിയ അവസരമാണ് ഈ മേളയെന്ന് യോഗി എക്സിൽ കുറിച്ചു.
ജനുവരി 15ന് ലക്നൗവിൽ നടക്കുന്ന ആർമി ഡേ പരേഡിനു മുന്നോടിയായാണ് പ്രദർശന മേള സംഘടിപ്പിച്ചത്. സൈന്യത്തിന്റെ അത്യാധുനിക ടാങ്കുകളും പീരങ്കികളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പ്രദർശനത്തിന് വച്ചിട്ടുണ്ട്. ഡൽഹിക്ക് പുറത്ത് ഇത് രണ്ടാം തവണയാണ് ആർ‌മി ഡേ പരേഡ് നടത്തുന്നത്. കൂടുതൽ ആളുകൾക്ക് കാണാനായി, രാജ്യത്തെ വിവിധ നഗരങ്ങളിൽ മാറിമാറി പരേഡ് നടത്താൻ കഴിഞ്ഞ വർഷമാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. 

लखनऊ में आज से आयोजित तीन दिवसीय ‘Know Your Army Festival-2024’ के उद्घाटन कार्यक्रम में सम्मिलित हुआ।इस समारोह के माध्यम से हमारे युवाओं को भारतीय सेना को जानने और उनके शौर्य व पराक्रम से साक्षात्कार का अवसर प्राप्त होगा।इस समारोह के लिए भारतीय सेना को हृदय से बधाई! pic.twitter.com/Pp1ECo28pN— Yogi Adityanath (@myogiadityanath) January 5, 2024

English Summary:
Yogi Adityanath Inspects Assault Rifle at ‘Know Your Army’ Festival




Source link

Related Articles

Back to top button