ടെഹ്റാന്‍: നൂറോളംപേര്‍ കൊല്ലപ്പെട്ട ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു. ഇറാന്റെ മുന്‍സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപമായിരുന്നു സ്‌ഫോടനം നടന്നത്. ഇരട്ട രക്തസാക്ഷിത്വം എന്നാണ് സ്‌ഫോടനത്തെ ഐ.എസ് വിശേഷിപ്പിച്ചത്. കപടനേതാവായ ഖാസിം സുലൈമാനിയുടെ കുഴിമാടത്തിനുസമീപം ചെന്ന് രണ്ടുതീവ്രവാദികള്‍ തങ്ങളുടെ ശരീരത്തില്‍ വച്ചുകെട്ടിയ സ്‌ഫോടകവസ്തുകള്‍ പൊട്ടിക്കുകയായിരുന്നുവെന്ന് സന്ദേശത്തില്‍ ഐ.എസ് പറഞ്ഞു. ഒമര്‍ അല്‍ മൊവാഹിദ്, സെയഫുല്ല അല്‍ മുജാഹിദ് എന്നിവരാണ് ആക്രമണം നടത്തിയതെന്നും ഐ.എസ് വ്യക്തമാക്കി.
Source link