INDIALATEST NEWS

വിജയ്‌ക്കു നേരെ ചെരിപ്പ് എറിഞ്ഞയാളെ കണ്ടെത്തണം; പൊലീസിൽ പരാതി

ചെന്നൈ ∙ നടനും ഡിഎംഡികെ നേതാവുമായിരുന്ന വിജയകാന്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ നടൻ വിജയ്‌ക്കു നേരെ ചെരിപ്പ് എറിഞ്ഞയാളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ചെന്നൈ ഡിസ്ട്രിക്ട് വിജയ് മക്കൾ ഇയക്കം പൊലീസിന് പരാതി നൽകി. അപമാനകരവും അറപ്പുളവാക്കുന്നതുമായ പ്രവൃത്തിയാണെന്നു ഭാരവാഹികൾ ആരോപിച്ചു.
അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്‌യുടെ നേരെ ചെരുപ്പ് എറിഞ്ഞത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

English Summary:
Slipper thrown at Thalapathy Vijay: Vijay Makkal Iyakkam files complaint


Source link

Related Articles

Back to top button