ബെംഗളൂരു ∙ ഇന്ത്യ മത രാഷ്ട്രമായാൽ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അവസ്ഥ വരുമെന്ന് മുൻ എംഎൽഎയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര പറഞ്ഞു. മതത്തിന്റെ പേരിലുള്ള ഏകാധിപത്യ ഭരണം കാരണം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പാപ്പരായി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്എസ്, ബിജെപി ശ്രമം അനുവദിച്ചാൽ ഇതേ അവസ്ഥയാകും ഉണ്ടാകുക. മത രാഷ്ട്രത്തിൽ വികസനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
∙ ശ്രീരാമൻ കുലദൈവം: കോൺഗ്രസ് എംഎൽഎ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ പിന്തുണയ്ക്കുന്നതായും ശ്രീരാമൻ തന്റെ കുലദൈവമാണെന്നും കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ പറഞ്ഞു. രാമഭക്തനായ തന്റെ വീട്ടിൽ പൂജാമുറിയുണ്ടെന്നും എല്ലാ ദൈവങ്ങളെയും ആരാധിക്കാറുണ്ടെന്നും രാമനഗര മണ്ഡലത്തിലെ എംഎൽഎ കൂടിയായ അദ്ദേഹം പറഞ്ഞു. എന്നാൽ, ക്ഷേത്രത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Source link