ഇതാണ് എന്റെ അമ്മയുടെ അവസ്ഥ: അമല ഗർഭിണിയാണെന്നറിഞ്ഞതോടെ ആനീസ് തിരക്കിലാണ്
മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതുമുതൽ അമ്മ ആനീസ് പോൾ ഇന്റർനെറ്റിൽ തിരച്ചിലിലാണെന്ന് നടി അമല പോൾ. കയ്യിലുള്ള മൊബൈൽ ഫോണിൽ ഗർഭിണികൾ ചെയ്യേണ്ട കാര്യങ്ങൾ കണ്ടും കേട്ടും പഠിക്കുകയാണ് അമ്മ ഇപ്പോൾ ചെയ്യുന്നതെന്ന് അമല പറയുന്നു.
മകൾക്കും പിറക്കാനിരിക്കുന്ന പേരക്കുട്ടിക്കും വേണ്ട സൗകര്യമൊരുക്കുന്നതിന്റെ തിരക്കിലാണ് അമ്മ എന്ന് അമല കുറിച്ചു. മൊബൈലിൽ ഇക്കാര്യങ്ങൾ നോക്കുന്ന അമ്മയുടെ വിഡിയോ സഹിതമാണ് അമലയുടെ പോസ്റ്റ്. ഭർത്താവ് ജഗത് ദേശായിയെയും നടി ടാഗ് ചെയ്തിട്ടുണ്ട്.
‘‘ഇതാണ് എന്റെ അമ്മയുടെ അവസ്ഥ. ഗർഭധാരണസമയത്ത് കണ്ടിരിക്കേണ്ട വിഡിയോകൾ ധാരാളമായി കാണുകയും ആവശ്യമുള്ളത് കുറിച്ചെടുക്കുകയും ചെയ്യുകയാണ് അമ്മയുടെ ഇപ്പോഴത്തെ പണി. ഇത് തമാശ തന്നെ.’’ അമല പോൾ കുറിച്ചു. മകളുടെ ഗർഭകാലം ശ്രദ്ധയോടെ ചിലവിടാൻ വേണ്ട അറിവുനേടുന്നതിന്റെ തിരക്കിലാണ് അമ്മ ആനീസ്.
ആലുവ സ്വദേശികളായ പോൾ വർഗീസിന്റെയും ആനീസ് പോളിന്റെയും മകളാണ് അമല പോൾ.കഴിഞ്ഞ നവംബറിലാണ് നടി അമല പോൾ അടുത്ത സുഹൃത്തായ ജഗത് ദേശായിയെ വിവാഹം കഴിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.
ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.
യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.
English Summary:
Amala Paul about her mother doing research to help her during pregnancy
Source link