ചെങ്കടലിൽ ആക്രമണം തുടർന്നാൽ ഹൂതികളെ ഇല്ലാതാക്കുമെന്ന് യുഎസിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: ചെങ്കടലിൽ ചരക്കുകപ്പലുകൾക്കെതിരേ ആക്രമണം തുടർന്നാൽ ഹൂതികൾക്കെതിരേ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കയും 12 സഖ്യകക്ഷികളും അന്തിമ മുന്നറിയിപ്പു നല്കി. ഡിസംബർ 19നുശേഷം ഹൂതികൾ 23 ആക്രമണങ്ങൾ നടത്തി. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്നാണു യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. യെമനിലെ ഹൂതികൾക്ക് ഇറാന്റെ പിന്തുണയുണ്ട്.
അമേരിക്കയെക്കൂടാതെ ഓസ്ട്രേലിയ, ബഹറിൻ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ജർമനി, ഇറ്റലി, ജപ്പാൻ, നെതർലൻഡ്സ്, ന്യൂസിലൻഡ്, യുകെ, സിംഗപ്പുർ എന്നീ രാജ്യങ്ങളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുള്ളത്.
Source link