WORLD
യുഎസിൽ മുസ്ലിം പുരോഹിതനെ വെടിവച്ചു കൊന്നു
ന്യൂയോർക്ക്: അമേരിക്കയിൽ മുസ്ലിം പുരോഹിതനെ മോസ്കിനു വെളിയിൽ അക്രമി വെടിവച്ചു കൊന്നു. ന്യൂജേഴ്സിയിലെ നെവാർക്ക് നഗരത്തിലെ മസ്ജിദിലെ ഇമാം ഹസൻ ഷരീഫാണു ബുധനാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. പ്രാർഥന കഴിഞ്ഞു മോസ്കിനു പുറത്തെത്തിയ ഹസനു നേരെ തോക്കുമായെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. ആക്രമണകാരണം വ്യക്തമല്ല. 2006 മുതൽ നെവാർക്കിലെ ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തുവരികയാണ് ഹസൻ.
Source link