കേരളം സംരംഭക സൗഹൃദ സംസ്ഥാനമായി മാറി: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളം സംരംഭക സൗഹൃദ സംസ്ഥാനമായി മാറുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മിഷൻ1000 പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും ഓൺലൈൻ പോർട്ടൽ ലോഞ്ചിംഗും തിരുവനന്തപുരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 1000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരു ലക്ഷം കോടി രൂപ മൊത്തം വാർഷിക വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള മിഷൻ 1000 സംരംഭത്തിന് കേരള സർക്കാർ അംഗീകാരം നൽകിയത് ഇതിന്റെ ഭാഗമായാണ്.
ആദ്യഘട്ടത്തിൽ, എംഎസ്എംഇകളുടെ 88 അപേക്ഷകൾ സംസ്ഥാനതല കമ്മിറ്റി തെരഞ്ഞെടുത്തു. ഇവർക്കുള്ള അംഗീകാരപത്രമാണ് ചടങ്ങിൽ വിതരണം ചെയ്യുന്നത്. ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന ഗവൺമെന്റ് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Source link