WORLD

ബാഗ്ദാദിൽ പിഎംഎഫ് കമാൻഡർ അൽ സയ്ദി കൊല്ലപ്പെട്ടു


ബാ​​​​ഗ്ദാ​​​​ദ്: ഇ​​​​റാ​​​​ക്കി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ബാ​​​​ഗ്ദാദി​​​​ലു​​​​ണ്ടാ​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള പോ​​​​പ്പു​​​​ല​​​​ർ മൊ​​​​ബി​​​​ലൈ​​​​സേ​​​​ഷ​​​​ൻ ഫോ​​​​ഴ്സ് (​​​​പി​​​​എം​​​​എ​​​​ഫ്) ക​​​​മാ​​​​ൻ​​​​ഡ​​​​ർ അ​​​​ബു ത​​​​ഖ്‌​​​​വ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മു​​​​ഷ്താ​​​​ഖ് താ​​​​ലെ​​​​ബ് അ​​​​ൽ സ​​​​യ്ദി ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഇ​​​​റാ​​​​ക്കി സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പി​​​​എം​​​​എ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് ഇ​​​​റാ​​​​ക്കി സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് യെ​​​​ഹ്യ റ​​​​സൂ​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, യു​​​​എ​​​​സ് സൈ​​​​ന്യ​​​​മോ ബാ​​​​ഗ്ദാ​​​​ദി​​​​ലെ യു​​​​എ​​​​സ് എം​​​​ബ​​​​സി​​​​യോ പ്ര​​​​തി​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ല്ല. ഷി​​​​യാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ പി​​​​എം​​​​എ​​​​ഫ് ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​​നെ ഇ​​​​റാ​​​​ക്കി​​​​ൽ​​​​നി​​​​ന്നു തു​​​​ര​​​​ത്താ​​​​ൻ പ്ര​​​​ധാ​​​​ന പ​​​​ങ്കു വ​​​​ഹി​​​​ച്ച​​​വ​​​രാ​​​​ണ്. ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഇ​​​​റാ​​​​ക്കി സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും പി​​എം​​എ​​ഫ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യാ​​​​ണ്. പി​​​​എം​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ അ​​​​ൽ നു​​​​ജാ​​​​ബ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് അ​​​​ൽ-​​​​സ​​​​യ്ദി​​​​യും മ​​​​റ്റൊ​​​​രാ​​​​ളും കാ​​​​റി​​​​ൽ പോ​​​​ക​​​​വേ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ബാ​​​​ഗ്ദാ​​​​ദി​​​​ലെ പ​​​​ല​​​​സ്തീ​​​​ൻ സ്ട്രീ​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സു​​​​ര​​​​ക്ഷാ​​​​സ​​​​ന്നാ​​​​ഹം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഹ​​​​മാ​​​​സ് യു​​​​ദ്ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​റാ​​​​ക്കി​​​​ലെ​​​​യും സി​​​​റി​​​​യ​​​​യി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​ൻ താ​​​​വ​​​​ള​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്ക് ഇ​​​​റാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ നൂ​​​​റി​​​​ലേ​​​​റെ ആ​​​​ക്ര​​​​മ​​​​ണങ്ങൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ഹ​​​​മാ​​​​സി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള യു​​​​ദ്ധ​​​​ത്തി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​റേ​​​​നി​​​​യ​​​​ൻ സം​​​​ഘ​​​​ട​​​ന​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ഇ​​​​ന്ന​​​​ലെ​​​​ത്തെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തോ​​​​ടെ ഇ​​​​റാ​​​​ക്കി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സൈ​​​​ന്യം പി​​​​ൻ​​​​വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ശ​​​​ക്ത​​​​മാ​​​​കും. ഇ​​​​റാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തെ​​​​ങ്കി​​​​ലും ഇ​​​​റാ​​​​ക്കി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ അ​​​​ൽ-​​​​സു​​​​ഡാ​​​​നി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ന​​​​ല്ല ബ​​​​ന്ധ​​​​മു​​​​ള്ള​​​​യാ​​​​ളാ​​​​ണ്. അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലാ​​​​ണ് ത​​​​ന്‍റെ സ​​​​ർ​​​​ക്കാ​​​​രെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച അ​​​​ൽ-​​​​സു​​​​ഡാ​​​​നി പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ബെ​​​​യ്റൂ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യ ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഹ​​​​മാ​​​​സ് ഉ​​​​പ നേ​​​​താ​​​​വ് സാ​​​​ലെ അ​​​​രൂ​​​​രി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പി​​​​എം​​​​എ​​​​ഫ് ക​​​​മാ​​​​ൻ​​​​ഡ​​​​റും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ബാ​​​​ഗ്ദാ​​​​ദി​​​​ലെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കു​​​​ണ്ടോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ ഇ​​​​സ്രേ​​​​ലി സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് ത​​​​യാ​​​​റാ​​​​യി​​​​ല്ല.


Source link

Related Articles

Back to top button