പോരാട്ടം കടുപ്പിച്ച് റയൽ, ജിറോണ

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം കടുപ്പിച്ച് റയൽ മാഡ്രിഡും ജിറോണയും. റയൽ ഏകപക്ഷീയമായ ഒരു ഗോളിന് മയ്യോർക്കയെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്തു തുടരുന്നു. അന്റോണിയോ റൂഡിഗർ (78’) നേടിയ ഗോളിലാണ് റയലിന്റെ ജയം. 19 മത്സരങ്ങളിൽ 48 പോയിന്റ് വീതമാണ് റയലിനും ജിറോണയ്ക്കും. ഗോൾ വ്യത്യാസത്തിൽ റയലിനാണ് മുൻതൂക്കം. ഇഞ്ചുറി ടൈമിൽ ഇവാൻ മാർട്ടിൻ നേടിയ ഗോളിൽ ജിറോണ 4-3ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചു. 90+1ാം മിനിറ്റിലാണ് ജിറോണയുടെ വിജയഗോളെത്തിയത് 3-1ന് പിന്നിലായിപ്പോയ അത്ലറ്റിക്കോയ്ക്ക് ആൽവാരോ മൊറാട്ട ഹാട്രിക്കുമായി സമനില നല്കി.
14, 44, 54 മിനിറ്റുകളിലാണ് മൊറാട്ട വലകുലുക്കിയത്. വലേറി ഫെർണാണ്ടസ് (2’), സാവിയോ (26’), ഡെലി ബ്ലിൻഡ് (39’) എന്നിവരാണ് ജിറോണയെ ആദ്യ പകുതിയിൽ മുന്നിലെത്തിച്ചത്.
Source link