ഭൂഗര്‍ഭ ട്രെയിനില്‍ സ്ത്രീക്ക് മുന്നിൽ സ്വയംഭോഗം; ലണ്ടനില്‍ ഇന്ത്യന്‍ വംശജന് തടവ് ശിക്ഷ


ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ ട്രെയിനില്‍ ഒറ്റയ്ക്ക് യാത്രചെയ്യുകയായിരുന്നു സ്ത്രീക്ക് മുന്നില്‍ സ്വയംഭോഗംചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് കോടതി. 43-കാരനായ മുകേഷ് ഷായ്ക്ക് ഒമ്പത് മാസത്തെ തടവ് ശിക്ഷ ലഭിച്ചു. 2022-നവംബര്‍ നാലിനായിരുന്നു ഭൂഗര്‍ഭ ട്രെയിന്‍ യാത്രയ്ക്കിടെ ശിക്ഷയിലേക്ക് നയിച്ച കുറ്റകൃത്യം നടന്നത്. ഒരു കോച്ചില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മുന്നിലെത്തി മുകേഷ് ഷാ സ്വയംഭോഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്ത്രീ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടർന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.


Source link

Exit mobile version