ചെക്ക് കേസിൽ കർണാടക മന്ത്രി കുറ്റവാളിയെന്ന് കോടതി; 6.96 കോടി രൂപ പിഴ അടയ്‌ക്കാൻ ഉത്തരവ്


ബെംഗളൂരു∙ ചെക്ക് കേസിൽ കുറ്റവാളിയെന്ന് തെളിഞ്ഞതിനാല്‍ കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. 6.96 കോടി രൂപ പിഴ അടയ്‌ക്കുകയോ, അല്ലെങ്കിൽ ആറുമാസം വെറും തടവ് അനുഭവിക്കുകയോ വേണമെന്നാണ് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള  പ്രത്യേക കോടതി ഉത്തരവ്. 
2011ൽ ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് മന്ത്രി ഡയറക്‌ടർ സ്ഥാനത്തുള്ള ആകാശ് ഓഡിയോ–വിഡിയോ പ്രൈവറ്റ് ലിമിറ്റഡിനെതിരെ രാജേഷ് എക്‌സ്‌പോർട്സ് നൽകിയ ചെക്ക് കേസിലാണ് നടപടി. നിരവധി തവണ പണം അടയ്‌ക്കാമെന്ന് സമ്മതിച്ചിട്ടും മധു ബംഗാരപ്പ കോടതി നടപടികൾ നീട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മന്ത്രി രാജിവയ്ക്കണെന്ന് ബിജെപി ആവശ്യപ്പെട്ടു.

ചെക്ക് കേസിലെ കുറ്റവാളി വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നത് സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും കളങ്കമാണ്. ഇതു മനസ്സിലാക്കി മന്ത്രി രാജിവയ്ക്ക‌ണം. അല്ലെങ്കിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര ആവശ്യപ്പെട്ടു.


Source link
Exit mobile version