മഹാരാഷ്ട്രയിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം; 6 മരണം


മുംബൈ∙ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ആറു പേർ മരിച്ചു. സംഭവസമയം ഫാക്ടറി അടച്ചിട്ടിരിക്കുകയായിരുന്നു. തൊഴിലാളികളിൽ പലരും ഫാക്ടറി സമുച്ചയത്തിനുള്ളിൽ കിടന്ന് ഉറങ്ങവെ പുലർച്ചെ രണ്ടേകാലോടെയായിരുന്നു തീപിടിത്തമുണ്ടായത്. നിരവധിപ്പേർക്കു പരുക്കേറ്റു. ഛത്രപജി സാംബാജി നഗറിലെ വാലുജ് എംഐഡിസി മേഖലയിൽ ആണ് കമ്പനി. 
പുലർച്ചയോടെ തീപിടിത്തം നിയന്ത്രണവിധേയമായി. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീപിടിത്തം നടക്കുമ്പോൾ 10–15 പേർ കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ചിലർക്ക് രക്ഷപ്പെടാനായി. 

‘‘2.15നാണ് തീപിടിത്തത്തെക്കുറിച്ചുള്ള ഫോൺ സന്ദേശം ലഭിക്കുന്നത്. പിന്നാലെ സ്ഥലത്തെത്തിയപ്പോൾ ഫാക്ടറി മുഴുവൻ തീ വിഴുങ്ങിയിരിക്കുന്നതാണ് കണ്ടത്. ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു’’ – അഗ്നിരക്ഷാ സേനാംഗം വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.


Source link
Exit mobile version