CINEMA
വയലൻസ്; ‘ക്യാപ്റ്റൻ മില്ലർ’ ക്ലൈമാക്സിലെ 4 മിനിറ്റ് രംഗത്തിന് കത്രിക വച്ച് സെൻസർ ബോര്‍ഡ്

വയലൻസിന്റെ അതിപ്രസരം കാരണം ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിലെ ക്ലൈമാക്സിന് കത്രിക വച്ച് സെൻസര്‍ ബോർഡ്. ക്ലൈമാക്സ് ഭാഗത്തിലെ നാല് മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള രംഗമാണ് നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
മറ്റു രംഗങ്ങളിലൊന്നും സെൻസർ ബോർഡ് ഇടപെട്ടിട്ടില്ല. 157 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അരുൺ മാതേശ്വരൻ ഇതിനു മുമ്പ് സംവിധാനം ചെയ്ത റോക്കി, സാനി കായിധം എന്നീ സിനിമകളിലും വയലൻസിന്റെ അതിപ്രസരമുണ്ടായിരുന്നു.
1930 കാലഘട്ടത്തിൽ നടക്കുന്ന ഒരു സംഭവമാണ് ചിത്രം പറയുന്നത്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
English Summary:
Censor Board Forces ‘Captain Miller’ Team To Trim 4 Minutes
Source link