മുണ്ടുടുത്ത് സ്ലിപ്പറിട്ട് നിവിൻ പോളി; ‘മലയാളി ഫ്രം ഇന്ത്യ’ ഫസ്‌റ്റ്ലുക്ക്

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പല രാജ്യക്കാർക്കിടയിൽ നിൽക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ. നിവിൻ പോളിയുടെ ഗെറ്റപ്പും മറ്റൊരു ആകർഷമാണ്.
ഗരുഡൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി  മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമിക്കുന്ന ചിത്രം മുഴുനീള എന്റർടെയ്നറായിരിക്കും. ജനഗണമന എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ഡിജോയുടെ സംവിധാന സംരംഭമാണിത്. സിനിമയുടേതായി നേരത്തെ ഇറങ്ങിയ  അനൗൺസ്മെന്റ് വിഡിയോ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

അനശ്വര രാജൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമൺ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട് ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയ്ക്സ്  ബിജോയ്‌, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്‌ഷൻ  ഇൻ ചാർജ് അഖിൽ യെശോധരൻ, റഹീം പി.എം.കെ. (ദുബായ്), 

ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ. പിആർഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

English Summary:
Malayali from India First Look


Source link
Exit mobile version