INDIALATEST NEWS
സഭാ നടപടികളിൽ പങ്കെടുക്കണമെന്ന മഹുവയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡൽഹി ∙ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്തു തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജി തീർപ്പാക്കുന്നതുവരെ സഭാനടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇതനുവദിച്ചാൽ, ഹർജി അനുവദിക്കുന്നതിനു തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു.
ലോക്സഭ കൈക്കൊണ്ട നടപടി പുനഃപരിശോധിക്കാനുള്ള കോടതിയുടെ അധികാരം ഹർജിയിലെ പ്രധാന വിഷയമാണെന്നു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ലോക്സഭാ സെക്രട്ടറി ജനറൽ 3 ആഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു. ഇതിനു മറുപടി നൽകാൻ മഹുവയ്ക്കും 3 ആഴ്ച നൽകി. ഹർജി മാർച്ച് 11നു പരിഗണിക്കും.
English Summary:
Supreme Court rejected Mahua Moitra’s request
Source link