മണിപ്പുർ വെടിവയ്പ്: ഒരാൾ കൂടി മരിച്ചു

കൊൽക്കത്ത ∙ മണിപ്പുരിലെ തൗബാലിലെ വെടിവയ്പിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 5 ആയി. പുതുവർഷദിനത്തിലാണ് തൗബാലിലെ പംഗൽ (മെയ്തെയ് മുസ്​ലിം) മേഖലയായ ലിലോങ്ങിൽ തീവ്ര മെയ്തെയ് സംഘടനകളിലെ അംഗങ്ങൾ പൊലീസ് യൂണിഫോമിലെത്തി വെടിവയ്പ് നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന പത്തോളം പേരിൽ ചിലരുടെ നില ഗുരുതരമാണ്.
ലഹരിസംഘത്തിൽപ്പെട്ടയാളെ കൊള്ളയടിക്കാനുള്ള തീവ്ര മെയ്തെയ് സായുധ ഗ്രൂപ്പുകളുടെ ശ്രമമാണ് വെടിവയ്പിൽ കലാശിച്ചത്. സായുധ ഗ്രൂപ്പുകൾ പൊലീസിന്റെ സാന്നിധ്യത്തിലും നിർബാധം വിഹരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു.

English Summary:
One more person killed on Manipur Firing Malayalam News, India News | Manorama Online | Manorama News


Source link
Exit mobile version