മി​​ലാ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ


മി​​ലാ​​ൻ: കോ​​പ്പ ഇ​​റ്റാ​​ലി​​യ​​യി​​ൽ എ​​സി മി​​ലാ​​ൻ ക്വാ​​ർ​​ട്ട​​റി​​ൽ. സാ​​ൻ സി​​റൊ​​യി​​ൽ ന​​ട​​ന്ന പ്രീ​​ക്വാ​​ർ​​ട്ട​​ർ മ​​ത്സ​​ര​​ത്തി​​ൽ എ​​സി മി​​ലാ​​ൻ 4-1ന് ​​കാ​​ൽ​​യെ​​റി​​യെ ത​​ക​​ർ​​ത്താ​​ണ് മി​​ലാ​​ന്‍റെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശം. ലൂ​​ക്ക ജോ​​വി​​ച്ച് (29’, 42’) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. ച​​ക്ക ത്രോ​​റെ (50’), റാ​​ഫേ​​ൽ ലി​​യാ​​നൊ (90+1’) എ​​ന്നി​​വ​​രും മി​​ലാ​​നു​​വേ​​ണ്ടി ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. പ​​ക​​ര​​ക്കാ​​ര​​നാ​​യി എ​​ത്തി​​യ പൗ​​ലോ അ​​സി​​യാ​​ണ് (87’) കാ​​ൽ​​യെ​​റി​​യു​​ടെ ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി​​യ​​ത്.

അ​​വ​​സാ​​ന ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ലൂ​​ക്ക ജോ​​വി​​ച്ച് അ​​ഞ്ച് ഗോ​​ളും ഒ​​രു അ​​സി​​സ്റ്റും ഇ​​തോ​​ടെ പൂ​​ർ​​ത്തി​​യാ​​ക്കി. ലാ​​സി​​യൊ, ഫി​​യോ​​റെ​​ന്‍റീ​​ന, ബൊ​​ലോ​​ഗ്ന, ഫ്രോ​​സി​​നോ​​ണ്‍ ടീ​​മു​​ക​​ളും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചി​​ട്ടു​​ണ്ട്.


Source link

Exit mobile version