മിലാൻ ക്വാർട്ടറിൽ
മിലാൻ: കോപ്പ ഇറ്റാലിയയിൽ എസി മിലാൻ ക്വാർട്ടറിൽ. സാൻ സിറൊയിൽ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ എസി മിലാൻ 4-1ന് കാൽയെറിയെ തകർത്താണ് മിലാന്റെ ക്വാർട്ടർ പ്രവേശം. ലൂക്ക ജോവിച്ച് (29’, 42’) ഇരട്ട ഗോൾ നേടി. ചക്ക ത്രോറെ (50’), റാഫേൽ ലിയാനൊ (90+1’) എന്നിവരും മിലാനുവേണ്ടി ഗോൾ സ്വന്തമാക്കി. പകരക്കാരനായി എത്തിയ പൗലോ അസിയാണ് (87’) കാൽയെറിയുടെ ആശ്വാസ ഗോൾ നേടിയത്.
അവസാന ആറ് മത്സരങ്ങളിൽനിന്ന് ലൂക്ക ജോവിച്ച് അഞ്ച് ഗോളും ഒരു അസിസ്റ്റും ഇതോടെ പൂർത്തിയാക്കി. ലാസിയൊ, ഫിയോറെന്റീന, ബൊലോഗ്ന, ഫ്രോസിനോണ് ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
Source link