മൂ​​ന്ന് ബ്ലാ​​സ്റ്റേ​​ഴ്സ് താ​​ര​​ങ്ങ​​ൾ പു​​റ​​ത്തേ​​ക്ക്?


ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യ​​മാ​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി​​യു​​ടെ മൂ​​ന്ന് ക​​ളി​​ക്കാ​​ർ 2024 ജ​​നു​​വ​​രി ട്രാ​​ൻ​​സ്ഫ​​ർ വി​​ൻ​​ഡോ​​യി​​ലൂ​​ടെ പു​​റ​​ത്തേ​​ക്ക് പോ​​യേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന. പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ പ്ലേ​​മേ​​ക്ക​​റും ക്യാ​​പ്റ്റ​​നു​​മാ​​യ ഉ​​റു​​ഗ്വെ​​ൻ താ​​രം അ​​ഡ്രി​​യാ​​ൻ ലൂ​​ണ​​യ്ക്ക് പ​​ക​​രം ഒ​​രു വി​​ദേ​​ശ താ​​ര​​ത്തെ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള ബ്ലാ​​സ്റ്റേ​​ഴ്സ് ശ്ര​​മ​​ത്തി​​നി​​ടെ​​യാ​​ണ് മൂ​​ന്ന് സ്വ​​ദേ​​ശി താ​​ര​​ങ്ങ​​ളെ വി​​വി​​ധ ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബു​​ക​​ൾ നോ​​ട്ടം​​വ​​ച്ച​​താ​​യു​​ള്ള റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന​​ത്. സ്ട്രൈ​​ക്ക​​ർ ബി​​ദ്യാ​​ഷാ​​ഗ​​ർ സിം​​ഗ്, സെ​​ന്‍റ​​ർ ഡി​​ഫെ​​ൻ​​ഡ​​ർ റൂ​​യി​​വ ഹോ​​ർ​​മി​​പാം, ലെ​​ഫ്റ്റ് വിം​​ഗ​​ർ ബ്രൈ​​സ് മി​​റാ​​ൻ​​ഡ എ​​ന്നി​​വ​​രെ​​യാ​​ണ് വി​​വി​​ധ ക്ല​​ബ്ബു​​ക​​ൾ നോ​​ട്ടം​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഹോ​​ർ​​മി​​പാ​​മി​​നാ​​യി മും​​ബൈ സി​​റ്റി എ​​ഫ്സി വ​​ന്പ​​ൻ ഓ​​ഫ​​റാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​നു മു​​ന്നി​​ൽ​​ വ​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ബ്രൈ​​സ് മി​​റാ​​ൻ​​ഡ ഈ ​​ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ ബ്ലാ​​സ്റ്റേ​​ഴ്സി​​നാ​​യി ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല.

ബി​​ദ്യാ​​ഷാ​​ഗ​​ർ സിം​​ഗ് ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ പ​​ക​​ര​​ക്കാ​​ര​​നാ​​യി ക​​ള​​ത്തി​​ലെ​​ത്തി. അ​​തേ​​സ​​മ​​യം, ഐ​​എ​​സ്എ​​ല്ലി​​ൽ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ട​​ക്കം ഈ ​​സീ​​സ​​ണി​​ൽ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഹോ​​ർ​​മി​​പാം ബ്ലാ​​സ്റ്റേ​​ഴ്സ് ജ​​ഴ്സി അ​​ണി​​ഞ്ഞു. അ​​തി​​ൽ ഏ​​ഴ് മ​​ത്സ​​ര​​ത്തി​​ലും സ്റ്റാ​​ർ​​ട്ടിം​​ഗ് ഇ​​ല​​വ​​നി​​ൽ​​ത്ത​​ന്നെ ഇ​​റ​​ങ്ങി. ഓ​​ഫ​​റു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ലും വി​​ൽ​​പ്പ​​ന സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ തീ​​രു​​മാ​​നം ബ്ലാ​​സ്റ്റേ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് ന​​ട​​ത്തി​​യി​​ട്ടി​​ല്ല. ഐ​​എ​​സ്എ​​ല്ലി​​ൽ 12 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 26 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് കൊ​​ച്ചി ക്ല​​ബ്. എ​​ട്ടാം തീ​​യ​​തി ആ​​രം​​ഭി​​ക്കു​​ന്ന സൂ​​പ്പ​​ർ ക​​പ്പാ​​ണ് ടീ​​മി​​ന്‍റെ അ​​ടു​​ത്ത പോ​​രാ​​ട്ട​​വേ​​ദി. ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗി​​ന് എ​​തി​​രേ 10നാ​​ണ് സൂ​​പ്പ​​ർ ക​​പ്പി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. ഗ്രൂ​​പ്പ് ബി​​യി​​ൽ ജം​​ഷ​​ഡ്പു​​ർ, നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ന്നീ ടീ​​മു​​ക​​ളും ബ്ലാ​​സ്റ്റേ​​ഴ്സി​​നും ലാ​​ജോം​​ഗി​​നും ഒ​​പ്പ​​മു​​ണ്ട്.


Source link

Exit mobile version