തീ​​പ്പൊ​​രി​​യേ​​റ്… ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 55 റ​​ണ്‍​സി​​ന് എ​​റി​​ഞ്ഞി​​ട്ട് ഇ​​ന്ത്യ


കേ​​പ്ടൗ​​ണ്‍: മി​​യാ​​ൻ ഭാ​​യ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന്‍റെ മാ​​സ്മ​​രി​​ക ബൗ​​ളിം​​ഗി​​നു മു​​ന്നി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ത​​ക​​ർ​​ന്ന​​ടി​​ഞ്ഞു. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്നിം​​ഗ്സി​​നും 32 റ​​ണ്‍​സി​​നു ജ​​യി​​ച്ച​​തി​​ന്‍റെ അ​​ഹ​​ങ്കാ​​ര​​വു​​മാ​​യി ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ങ്ങി​​യ പ്രോ​​ട്ടീ​​സി​​ന് ബാ​​റ്റ് ചെ​​യ്യാ​​ൻ സാ​​ധി​​ച്ച​​ത് വെ​​റും 23.2 ഓ​​വ​​ർ മാ​​ത്രം. 15 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന്‍റെ തേ​​രോ​​ട്ട​​ത്തി​​ൽ പ്രോ​​ട്ടീ​​സ് ച​​ത​​ഞ്ഞ​​ര​​ഞ്ഞു. ടെ​​സ്റ്റ് ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗു​​മാ​​യി സി​​റാ​​ജ് പ​​ട​​ന​​യി​​ച്ചു, 2.2 ഓ​​വ​​റി​​ൽ റ​​ണ്‍​സ് വ​​ഴ​​ങ്ങാ​​തെ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി മു​​കേ​​ഷ് കു​​മാ​​റും എ​​ട്ട് ഓ​​വ​​റി​​ൽ 25 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി ജ​​സ്പ്രീ​​ത് ബും​​റ​​യും മി​​ക​​ച്ച പി​​ന്തു​​ണ ന​​ൽ​​കി. ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് അ​​തോ​​ടെ 23.2 ഓ​​വ​​റി​​ൽ 55 റ​​ണ്‍​സി​​ന് അ​​വ​​സാ​​നി​​ച്ചു. 23 വിക്കറ്റ് മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ 10-ാം ഓ​​വ​​റി​​ന്‍റെ നാ​​ലാം പ​​ന്തി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടി. 2001നു​​ശേ​​ഷം പു​​രു​​ഷ ടെ​​സ്റ്റി​​ൽ ഒ​​രു ടീം ​​ഇ​​ത്ര​​യും വേ​​ഗ​​ത്തി​​ൽ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. എ​​ന്നാ​​ൽ, 34.5 ഓ​​വ​​റി​​ൽ ഇ​​ന്ത്യ​​യെ 153ന് ​​കെ​​ട്ടു​​കെ​​ട്ടി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും തി​​രി​​ച്ച​​ടി​​ച്ചു. മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി ക​​ഗി​​സൊ റ​​ബാ​​ഡ, ലു​​ൻ​​ഗി എ​​ൻ​​ഗി​​ഡി, ന​​ന്ദ്രെ ബ​​ർ​​ഗ​​ർ എ​​ന്നി​​വ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ്ര​​ത്യാ​​ക്ര​​മ​​ണം ന​​യി​​ച്ച​​ത്. ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി വീ​​ണ 20ൽ 19 ​​വി​​ക്ക​​റ്റും തീ​​പ്പൊ​​രി​​യേ​​റോ​​ടെ പേ​​സ​​ർ​​മാ​​ർ സ്വ​​ന്ത​​മാ​​ക്കി. ഒ​​രു വി​​ക്ക​​റ്റ് റ​​ണ്ണൗ​​ട്ടാ​​യി​​രു​​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ക്രീ​സി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം​ദി​നം മ​ത്സ​രം നി​ർ​ത്തു​ന്പോ​ൾ 17 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 62 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്. എ​യ്ഡ​ൻ മാ​ർ​ക്ര​വും (36*), ഡേ​വി​ഡ് ബെ​ഡി​ങ്ഗ​മു​മാ​ണ് (7*) ക്രീ​സി​ൽ. ഇ​ന്ത്യ​ക്കാ​യി മു​കേ​ഷ് കു​മാ​ർ ര​ണ്ടും ജ​സ്പ്രീ​ത് ബും​റ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ഇ​തോ​ടെ ആ​ദ്യ​ദി​നം കേ​പ്ടൗ​ണി​ൽ വീ​ണ​ത് 23 വി​ക്ക​റ്റ്. 9-3-15-6 ടെ​​സ്റ്റ് ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​വു​​മാ​​യാ​​ണ് സി​​റാ​​ജ് കേ​​പ്ടൗ​​ണി​​ലെ ന്യൂ​​ലാ​​ൻ​​ഡ് ഗാ​​ല​​റി​​യെ നി​​ശ​​ബ്ദ​​മാ​​ക്കി​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യി​​ലും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലും അ​​ഞ്ച് വി​​ക്ക​​റ്റ് പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചി​​ട്ടു​​ള്ള സി​​റാ​​ജ്, ഇം​​ഗ്ല​​ണ്ടിൽ ര​​ണ്ട് നാ​​ല് വി​​ക്ക​​റ്റ് നേ​​ട്ട​​ത്തി​​നും ഉ​​ട​​മ​​യാ​​ണ്. അ​​ടു​​ത്ത​​കാ​​ല​​ത്ത് ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി വി​​ദേ​​ശ​​ത്ത് ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗ് പ്ര​​ക​​ട​​നം ന​​ട​​ത്തു​​ന്ന താ​​ര​​മാ​​ണ് സി​​റാ​​ജ് എ​​ന്നു ചു​​രു​​ക്കം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ ബൗ​​ള​​റി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച ബൗ​​ളിം​​ഗി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്കും സി​​റാ​​ജ് എ​​ത്തി. 2022ൽ ​​ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ (7/61), 2011ൽ ​​ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ് (7/120) എ​​ന്നി​​വ​​രാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ സി​​റാ​​ജി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ വീ​​ഴ്ത്തി​​യ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ​​മാ​​ർ. ഏ​​റ്റ​​വും കു​​റ​​വ് ഓ​​വ​​ർ എ​​റി​​ഞ്ഞ് ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ എ​​ന്ന നേ​​ട്ട​​വും സി​​റാ​​ജ് സ്വ​​ന്ത​​മാ​​ക്കി. 1999ൽ ​​ചെ​​ന്നൈ​​യി​​ൽ​​വ​​ച്ച് പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 10.2 ഓ​​വ​​റി​​ൽ ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ വെ​​ങ്കി​​ടേ​​ഷ് പ്ര​​സാ​​ദി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണ് സി​​റാ​​ജ് ത​​ക​​ർ​​ത്ത​​ത്.

നാ​​ണം​​കെ​​ട്ട് പ്രോ​​ട്ടീ​​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 55 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യ​​തോ​​ടെ വ​​ന്പ​​ൻ നാ​​ണ​​ക്കേ​​ടും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തേ​​ടി​​യെ​​ത്തി. 1932നു​​ശേ​​ഷം പ്രോ​​ട്ടീ​​സി​​ന്‍റെ ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​റാ​​ണി​​ത്. 1932ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 23.2 ഓ​​വ​​റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 36 റ​​ണ്‍​സി​​ൽ പു​​റ​​ത്താ​​യി​​രു​​ന്നു. 1896ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 18.4 ഓ​​വ​​റി​​ൽ 30 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യ​​താ​​ണ് ടെ​​സ്റ്റി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​ർ. സ്വ​​ന്തം മ​​ണ്ണി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​റാ​​ണ് 23.2 ഓ​​വ​​റി​​ൽ 55. 2006ൽ ​​ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗി​​ൽ​​വ​​ച്ച് 25.1 ഓ​​വ​​റി​​ൽ 84നു ​​പു​​റ​​ത്തായി​​രു​​ന്നു. വി​​ക്ക​​റ്റ് കീ​​പ്പ​​ർ കെ​​യ്ൽ വെ​​റെ​​യ്നെ​​യും (15) ഡേ​​വി​​ഡ് ബെ​​ഡി​​ങ്ഗ​​മും (12) മാ​​ത്ര​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട​​ക്കം ക​​ണ്ട​​ത്. ഇ​​ന്ത്യ​​യും ഔ​​ട്ട്! കേ​​പ്ടൗ​​ണ്‍ ടെ​​സ്റ്റി​​ന് 58.1 ഓ​​വ​​റി​​ന്‍റെ ദൈ​​ർ​​ഘ്യം മാ​​ത്ര​​മാ​​യ​​പ്പോ​​ഴേ​​ക്കും 20 വി​​ക്ക​​റ്റ് വീ​​ണു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ആ​​തി​​ഥേ​​യ​​രെ 55നു ​​പു​​റ​​ത്താ​​ക്കി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ​​ക്ക് 34.5 ഓ​​വ​​റി​​ൽ 153 റ​​ണ്‍​സ് നേ​​ടാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. ഇ​​ന്ത്യ​​ക്ക് 98 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ്. യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ, ശ്രേ​​യ​​സ് അ​​യ്യ​​ർ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, ജ​​സ്പ്രീ​​ത് ബും​​റ, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, പ്ര​​സി​​ദ്ധ് കൃ​​ഷ്ണ എ​​ന്നി​​വർ അ​​ക്കൗ​​ണ്ട് തു​​റ​​ക്കാ​​ൻ​​പോ​​ലും സാ​​ധി​​ക്കാ​​തെ പ​​വ​​ലി​​യ​​ൻ​​പൂ​​കി​​. 46 റ​​ണ്‍​സ് നേ​​ടി​​യ വി​​രാ​​ട് കോ​​ഹ്‌ലി​​യാ​​ണ് ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. രോ​​ഹി​​ത് ശ​​ർ​​മ (39), ശു​​ഭ്മാ​​ൻ ഗി​​ൽ (36) എ​​ന്നി​​വ​​രും ചെ​​റു​​ത്തു​​നി​​ന്നു. ഇ​​വ​​ർ​​ക്കു​​ശേ​​ഷം റ​​ണ്‍​സ് നേ​​ടി​​യ ഏ​​ക ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ കെ.​​എ​​ൽ. രാ​​ഹു​​ലാ​​യി​​രു​​ന്നു (8). മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്താ​​നാ​​യി ഒ​​ന്പ​​ത് ഓ​​വ​​റി​​ൽ വ​​ഴ​​ങ്ങി​​യ റ​​ണ്‍​സ് 15. ആ​​റോ അ​​തി​​ൽ കൂ​​ടു​​ത​​ലോ വി​​ക്ക​​റ്റ് വീ​​ഴ്ത്താ​​ൻ ഒ​​രു ഇ​​ന്ത്യ​​ൻ ബൗ​​ള​​ർ വ​​ഴ​​ങ്ങു​​ന്ന ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ റ​​ണ്‍​സി​​ൽ ര​​ണ്ടാ​​മ​​താ​​ണി​​ത്. 1993ൽ ​​വെ​​ങ്കി​​ട​​പ​​തി രാ​​ജു ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ 12 റ​​ണ്‍​സി​​ന് ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് റി​​ക്കാ​​ർ​​ഡ്. ഇ​​ന്ത്യ​​ ഇതുവരെ കളിച്ച ടെ​​സ്റ്റുകളിൽ ആ​​ദ്യ​​ദി​​നം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റ് (23) വീ​​ഴു​​ന്ന​​തി​​നും കേ​​പ്ടൗ​​ണ്‍ സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. 1987ൽ ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സും ഇ​​ന്ത്യ​​യും ത​​മ്മി​​ൽ ഡ​​ൽ​​ഹി​​യി​​ൽ​​ന​​ട​​ന്ന ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം 18 വി​​ക്ക​​റ്റ് വീ​​ണ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്. 1902ൽ ​​ഓ​​സ്ട്രേ​​ലി​​യ x ഇം​​ഗ്ല​​ണ്ട് ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം 25 വി​​ക്ക​​റ്റ് വീ​​ണ​​താ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇതുവരെയുള്ള റി​​ക്കാ​​ർ​​ഡ്. നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 153 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് അ​​തേ സ്കോ​​റി​​ൽ അ​​വ​​സാ​​നി​​ച്ച​​ത്. ശ്രേ​​യ​​സ് അ​​യ്യ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​റ് ഇ​​ന്ത്യ​​ൻ ബാ​​റ്റ​​ർ​​മാ​​ർ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യി.


Source link

Exit mobile version