ഞെട്ടിക്കാൻ ജയറാം; സർപ്രൈസ് ആയി മമ്മൂട്ടി; ഓസ്‌ലർ ട്രെയിലർ
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന വേഷത്തിലെത്തുന്ന അബ്രഹാം ഓസ്‌ലർ ട്രെയിലർ എത്തി. ജയറാമിന്റെ ഗംഭീര പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ട്രെയിലറിന്റെ അവസാന ഭാഗത്ത് സർപ്രൈസ് കൂടിയുണ്ട്. മമ്മൂട്ടി ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ശബ്ദസാന്നിധ്യമുണ്ട്. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.
ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്സ്. പി ആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
English Summary:
Watch Abraham Ozler Trailer
Source link