ASTROLOGY

കൈപ്പത്തിക്കുള്ളിലും വിരലുകളിലും മറുകുണ്ടോ? താടിയില്‍ മറുകുള്ള പുരുഷമാര്‍ മുന്‍കോപികളോ?

സാമുദ്രിക ലക്ഷണ ശാസ്ത്രപ്രകാരം നമ്മുടെ ശരീരത്തിലെ മറുകുകൾക്ക് പോലും ലക്ഷണവും അനുബന്ധ ഫലങ്ങളുമുണ്ട്. മറുകുകളിലൂടെ ഒരാളുടെ ഭാവി പ്രവചിക്കാനാകുമെന്നാണ് (Mole Astrology) മറുക് ശാസ്ത്രം പറയുന്നത്. ജന്മനാ ശരീരത്തിലുണ്ടാകുന്ന മറുകുകൾക്ക് ഭാവിയിൽ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമായി ബന്ധം ഉണ്ടെന്ന്‌ ലക്ഷണശാസ്ത്രം പറയുന്നു.അതിനാൽ തന്നെ ഒരു വ്യക്തിടെ ശരീരത്തിലെ മറുകിന്റെ സ്ഥാനം നോക്കി ഭാഗ്യ നിര്‍ഭാഗ്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കും.

നെറ്റിയിലെ മറുക് സ്ത്രീയ്ക്കു പൊതുവേ ഭാഗ്യമെന്നാണ് കരുതപ്പെടുന്നത്. നെറ്റിയുടെ മധ്യത്തിൽ മറുക് വന്നാൽ വിവാഹ ശേഷം സൗഭാഗ്യങ്ങളുണ്ടാകും. വിവാഹം കഴിയ്ക്കുന്ന പുരുഷനും ഇതിന്റെ ഫലം ലഭിക്കുന്നു. വലതു കൈയില്‍ മറുകുള്ളവര്‍ കാര്യപ്രാപ്തിയുള്ളവരാണ്. അവർ തന്നെ ഏൽപ്പിക്കുന്ന ജോലി നിര്‍ബന്ധബുദ്ധിയോടെയും സൂക്ഷ്മതയോടെയും പൂർത്തിയാക്കും. മറുകിന്റെ സ്ഥാനം വലത് കയ്യിലാണെങ്കിൽ ധാരാളം പണം സമ്പാദിക്കാൻ ആഗ്രഹിക്കുകയും എന്നാൽ അത് പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്യും. ഇടത് വലത് കൈമുട്ടിനു താഴെയുള്ള മറുകുള്ളവര്‍ വിജയവും സമ്പത്തും സ്വന്തമാക്കും. മറ്റുള്ളവരെ സഹായിക്കാനും സഹായം സ്വീകരിക്കാനും മനസുള്ളവരായിരിക്കും ഇവർ. കൈപ്പത്തിക്കുള്ളിലെ മറുക് പ്രതിബന്ധങ്ങളെ സൂചിപ്പിക്കുന്നു. കണം കൈകളിലെ മറുക് ബാല്യത്തിലെ ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു.

വായയ്ക്കടുത്തുള്ള മറുക് പുരുഷന്മാരില്‍ സമ്പത്തിനെയും സന്തോഷത്തെയും സൂചിപ്പിക്കുന്ന ഒന്നാണ്. എന്നാൽ വയറ്റിൽ മറുകുള്ളത് അത്യാഗ്രഹിയും സ്വാര്‍ത്ഥനുമായ വ്യക്തികൾക്കാണ് എന്നാണ് പറയപ്പെടുന്നത്. ഇടത് കവിളില്‍ മറുകുണ്ടാകുന്നത് സാമ്പത്തിക ബുദ്ധിമുട്ടിന്റെ ലക്ഷണമാണ്. ഇടത്തെ കവിളില്‍ മറുകുള്ള പുരുഷന്മാര്‍ വൈകാരികത കൂടുതലുള്ളവരായിരിക്കും.

നെറ്റിയുടെ വലത് ഭാഗത്ത് മറുക് കാണുന്നത് ദൃഢമായ മനസുള്ളവർക്കാണ്. ധാരാളം വിദ്യാഭ്യസം ഉള്ളവരായിരിക്കും ഇക്കൂട്ടർ. പുരികത്തിന് മുകളിലാണ് മറുക് എങ്കില്‍ സഞ്ചാരികൾ ആയിരിക്കും. മൂക്കിലെ മറുക് സർഗ ശേഷിയുടെ ലക്ഷണമാണ്.

മറുക് പുരികത്തിന് മുകളിലാണ് എങ്കില്‍ യാത്രാപ്രേമികളായിരിക്കും. അത് പുരികത്തിന് നടുവിലാണെങ്കില്‍ നേതൃഗുണത്തെയാണ് സൂചിപ്പിക്കുന്നത്. താടിയില്‍ മറുകുള്ള പുരുഷമാര്‍ മുന്‍കോപിയാണെങ്കിൽ സ്ത്രീകൾ വീടിന്റെ വരുമാനമാർഗം ആയിരിക്കും.
ഇടത് മാറിനു താഴെ മറുകുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. വലതുമാറിലെ മറുക് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. നെഞ്ചിന് നടുവില്‍ മറുകുണ്ടായാല്‍ അത് നിര്‍ഭാഗ്യമാണ്. മുതുകത്ത് മറുകുള്ളവര്‍ സത്യസന്ധരായിരിക്കും എന്ന് പറയപ്പെടുന്നു.

English Summary:
Moles On Different Parts Of Body And Their Meaning As Per Astrology


Source link

Related Articles

Back to top button