കശ്മീർ: ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കണമെന്ന് അമിത് ഷാ

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണത്തിൽ സൈനികർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കണമെന്ന് അമിത് ഷാ നിർദേശിച്ചു.
അപകടസാധ്യതയുള്ള മേഖലകളിൽ സേനാവിന്യാസം വർധിപ്പിക്കണം. സുരക്ഷാ ഏജൻസികൾ നടത്തുന്ന ഭീകരവിരുദ്ധ പ്രവർത്തനം നടപടിക്രമങ്ങൾ പാലിച്ചായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൂഞ്ചിലെ ആക്രമണത്തിനു പിന്നാലെ സൈന്യം കസ്റ്റഡിയിലെടുത്ത 3 പേർ ദുരൂഹസാഹചര്യത്തിൽ മരിച്ച സാഹചര്യത്തിലാണ്  അമിത് ഷായുടെ പരാമർശം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി, ഡിജിപി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

English Summary:
“Strengthen Counter-Terror Operations In Jammu And Kashmir”: Amit Shah


Source link
Exit mobile version