INDIALATEST NEWS

നായർ, തിയ്യ സമുദായങ്ങൾക്ക്;വടക്കുപടിഞ്ഞാറ് ഇന്ത്യക്കാരുമായി സാമ്യം

ന്യൂഡൽഹി∙ നായർ, തിയ്യ സമുദായങ്ങൾക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുള്ളവരുമായി ജനിതക സാമ്യമുണ്ടെന്നു ഹൈദരാബാദ് സിഎസ്ഐആർ സെന്റർ ഫോർ സെല്ലുലർ ആൻഡ് മോളിക്യുലർ ബയോളജിയിലെ (സിസിഎംബി) ഗവേഷകരുടെ കണ്ടെത്തൽ. ഇറാനുമായും ചെറിയ തോതിലുള്ള ജനിതക സാമ്യമുണ്ടെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.
നായർ സമുദായത്തിലെ 50 പേരുടെയും തിയ്യ സമുദായത്തിലെ 58 പേരുടെയും ഡിഎൻഎ ആണ് ഒത്തുനോക്കിയത്.

സാംപിളുകളിൽ 70 മുതൽ 75% വരെ ദ്രാവിഡ ജനിതക സ്വഭാവവും 20 ശതമാനത്തോളം വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ജനിതക പ്രത്യേകതകളും കണ്ടതായി പ്രധാന ഗവേഷകനായ ഡോ. കുമാരസാമി തങ്കരാജ് ‘മനോരമ’യോടു പറഞ്ഞു. ഇറാനിയൻ ജനിതക സ്വഭാവം 5 മുതൽ 10 വരെ ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

വെങ്കലയുഗത്തിലോ ഇരുമ്പുയുഗത്തിലോ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്നു തെക്കുഭാഗത്തേക്കുള്ള കുടിയേറ്റമാകാം ജനിതകസാമ്യത്തിനു കാരണമെന്ന് ഗവേഷകർ പറഞ്ഞു.

English Summary:
Study revealed that the Nair and Thiyya communities share most of their ancestry from ancient migrants of North-west India


Source link

Related Articles

Back to top button