INDIALATEST NEWS

ചർച്ച വിജയം; ട്രക്ക് ഡ്രൈവർമാർ സമരം അവസാനിപ്പിച്ചു

ചർച്ച വിജയം; ട്രക്ക് ഡ്രൈവർമാർ സമരം അവസാനിപ്പിച്ചു – Truck drivers strike ended | Malayalam News, Kerala News | Manorama Online | Manorama News

ചർച്ച വിജയം; ട്രക്ക് ഡ്രൈവർമാർ സമരം അവസാനിപ്പിച്ചു

മനോരമ ലേഖകൻ

Published: January 03 , 2024 04:15 AM IST

1 minute Read

പ്രതിഷേധത്തിനിടയാക്കിയത് ഡ്രൈവർക്ക് 10 വർഷം വരെ തടവു നൽകാനുള്ള നിയമം

പുതിയ ‘ഹിറ്റ് ആൻഡ് റൺ’ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ മുദ്രാവാക്യം വിളിക്കുന്നു. (PTI Photo)

ന്യൂഡൽഹി ∙ നിയമപരിഷ്ക്കരണത്തിനെതിരെ ട്രക്ക് ഡ്രൈവർമാർ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ട്രക്ക് ഡ്രൈവർമാരുടെ സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയതിനെ തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിഷേധത്തിനിടയാക്കിയ നിയമം പ്രാബല്യത്തിലായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ യോഗത്തിൽ വിശദീകരിച്ചു. ഇതുൾപ്പെടെ സർക്കാർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണു പ്രതിഷേധം അവസാനിപ്പിച്ചതെന്ന് ഓൾ ഇന്ത്യ മോട്ടർ ട്രാൻസ്പോർട്ട് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു. അതേസമയം, ചർച്ചകൾ തുടരുമെന്നും ഇവർ വ്യക്തമാക്കി. 
വാഹനാപകടം ഉണ്ടാകുമ്പോൾ ഡ്രൈവർ കടന്നുകളയുകയും ആൾ മരിക്കുകയും ചെയ്താൽ ഡ്രൈവർക്ക് 10 വർഷം വരെ തടവുശിക്ഷ നൽകുന്ന നിയമപരിഷ്കാരത്തിനെതിരെയാണു പ്രതിഷേധം. രണ്ടാംദിവസത്തിലേക്കു കടന്ന സമരം ഇന്നലെ പലയിടത്തും അക്രമസംഭവങ്ങൾക്കു കാരണമായി. രാജസ്ഥാനിൽ പൊലീസ് വാഹനം പ്രതിഷേധക്കാർ കത്തിക്കുകയും കല്ലേറു നടത്തുകയും ചെയ്തു. 3 പേർക്കു പരുക്കേറ്റു. ഒട്ടേറെ നഗരങ്ങളിൽ ഇന്ധനവിതരണം തടസ്സപ്പെട്ടു.  

വരുംദിവസങ്ങളി‍ൽ വിതരണമേഖലയിലെ പൂർണമായും സ്തംഭിപ്പിക്കുമെന്ന് ട്രക്ക് ഡ്രൈവർമാർ ഭീഷണി ഉയർത്തിയതിനു പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് തയാറായത്. പാർലമെന്റിൽ വേണ്ടത്ര ചർച്ചയില്ലാതെ നിയമം പാസാക്കിയാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ആശങ്ക പരിഹരിക്കാമെന്ന് അധികൃതർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ മുംബൈ നാസിക്കിലും ഡ്രൈവർമാർ നടത്തി വന്ന സമരം താൽക്കാലികമായി നിർത്തിവച്ചു. ആരും മനഃപൂർവം ആളെ ഇടിച്ചിടാറില്ലെന്നും പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയാൽ ആൾക്കൂട്ട മർദനം ഏൽക്കേണ്ട സ്ഥിതിയുണ്ടെന്നുമാണ് ട്രക്ക്–ബസ് ഡ്രൈവർമാരുടെ വാദം.

English Summary:
Truck drivers strike ended

mo-news-common-malayalamnews 1thifonsa03o59h82n46gn7r3o mo-news-common-strike 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-legislature-centralgovernment


Source link

Related Articles

Back to top button