WORLD

മുൻ ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രധാനമന്ത്രി ബസ്ദേവ് പാണ്ഡെ അന്തരിച്ചു


സാ​​ൻ യു​​വാ​​ൻ: ട്രി​​നി​​ഡാ​​ഡ് ആ​​ൻ​​ഡ് ടു​​ബാ​​ഗോ​​യു‌​​ടെ ആ​​ദ്യ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ പ്ര​​ധാ​​ന​​മ​​ന്ത്രി ബ​​സ്ദേ​​വ് പാ​​ണ്ഡെ(90) അ​​ന്ത​​രി​​ച്ചു. 1995 മു​​ത​​ൽ 2001 വ​​രെ ര​​ണ്ടു ത​​വ​​ണ ഇ​​ദ്ദേ​​ഹം പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി. ട്രി​​നി​​ഡാ​​ഡ് ആ​​ൻ​​ഡ് ടു​​ബാ​​ഗോ​​യി​​ലെ 35 ശ​​ത​​മാ​​നം പേ​​ർ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​രും 34 ശ​​ത​​മാ​​നം പേ​​ർ ആ​​ഫ്രി​​ക്ക​​ൻ വം​​ശ​​ജ​​രു​​മാ​​ണ്. അ​​ഭി​​ഭാ​​ഷ​​ക​​നും സാ​​ന്പ​​ത്തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​നു​​മാ​​യ പാ​​ണ്ഡെ യു​​ണൈ​​റ്റ​​ഡ് നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ട​​ക്കം മൂ​​ന്നു രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ രൂ​​പ​​വ​​ത്ക​​രി​​ച്ചു. 2005ൽ ​​വി​​മാ​​ന​​ത്താ​​വ​​ളം നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക​​രാ​​റി​​ലെ അ​​ഴി​​മ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് പാ​​ണ്ഡെ അ​​റ​​സ്റ്റി​​ലാ​​യി.

പി​​ന്നീ​​ട് ഇ​​ദ്ദേ​​ഹം കു​​റ്റ​​വി​​മു​​ക്ത​​നാ​​യി. രാ​​ഷ്‌​​ട്രീ​​യ​​വൈ​​രാ​​ഗ്യ​​ത്തെ​​ത്തു​​ട​​ർ​​ന്ന് പാ​​ണ്ഡെ​​യെ കേ​​സി​​ൽ കു​​ടു​​ക്കു​​ക​​യാ​​ണെ​​ന്ന് അ​​നു​​യാ​​യി​​ക​​ൾ ആ​​രോ​​പി​​ച്ചി​​രു​​ന്നു.


Source link

Related Articles

Back to top button