SPORTS
എറണാകുളം, തൃശൂർ ചാന്പ്യന്മാർ

മഞ്ചേരി: 47-ാമത് സംസ്ഥാന ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ എറണാകുളവും തൃശൂരും ചാന്പ്യന്മാർ. വനിതാ ഫൈനലിൽ എറണാകുളം 70-65ന് തൃശൂരിനെ കീഴടക്കി. എറണാകുളത്തിനായി അമാൻഡ മരിയ റോച്ച 33ഉം കെ.എ. അഭിരാമി 16ഉം ലയ മരിയ ആന്റണി 11ഉം പോയിന്റ് വീതം സ്വന്തമാക്കി.
പുരുഷ വിഭാഗം ഫൈനലിൽ തൃശൂർ 70-63ന് കോട്ടയത്തെ കീഴടക്കി ട്രോഫി സ്വന്തമാക്കി. തൃശൂരിനായി മുഹമ്മദ് ഇർഫാൻ 26ഉം മുഹമ്മദ് സഹൽ 22ഉം പോയിന്റ് വീതം നേടി.
Source link