മൂന്നും തോറ്റു


മും​ബൈ: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കു സ​ന്പൂ​ർ​ണ ജ​യം. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ 190 റ​ണ്‍​സി​ന്‍റെ ജ​യ​മാ​ണ് ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര 3-0ന് ​ഓ​സീ​സ് നേ​ടി. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 50 ഓ​വ​റി​ൽ 338/7. ഇ​ന്ത്യ 32.4 ഓ​വ​റി​ൽ 148ന് ​പു​റ​ത്ത്. ഓ​പ്പ​ണ​ർ ഫോ​ബ് ലി​ച്ച്ഫീ​ൽ​ഡി​ന്‍റെ സെ​ഞ്ചു​റി (125 പ​ന്തി​ൽ 119) ബ​ല​ത്തി​ലാ​ണ് ഓ​സീ​സ് കൂ​റ്റ​ൻ സ്കോ​ർ നേ​ടി​യ​ത്. 29 റ​ണ്‍​സ് നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ടോ​പ് സ്കോ​റ​ർ. ജെ​മി​മ റോ​ഡ്രി​ഗ​സ് (25), ദീ​പ്തി ശ​ർ​മ (25*) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ജോ​ർ​ജി​യ വാ​ർ​ഹെം മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ലാ​ന കിം​ഗ്, അ​നാ​ബെ​ൽ സ​ത​ർ​ല​ൻ​ഡ്, മെ​ഗ​ൻ ഷൂ​ട്ട് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

റിക്കാർഡ് പലത് ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി ഓ​പ്പ​ണ​ർ​മാ​രാ​യ ലി​ച്ച്ഫീ​ൽ​ഡും ക്യാ​പ്റ്റ​ൻ അ​ലി​സ ഹീ​ലി​യും (82) ഒ​ന്നാം വി​ക്ക​റ്റി​ൽ 189 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ഇ​ന്ത്യ​ക്കെ​തി​രാ​യ ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണി​ത്. ഇ​ന്ത്യ​ക്കെ​തി​രേ ഓ​സ്ട്രേ​ലി​യ നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ സ്കോ​റാ​ണ് 338/7. ഒ​രു വി​ക്ക​റ്റി​ന് 189 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ നി​ന്ന ഓ​സ്ട്രേ​ലി​യ​യു​ടെ വി​ക്ക​റ്റ് വീ​ഴ്ച പെ​ട്ടെ​ന്നാ​യി​രു​ന്നു. നാ​ലി​ന് 216ലേ​ക്ക് ഓ​സീ​സ് വീ​ണു. മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ ശ്രേ​യ​ങ്ക പാ​ട്ടീ​ലാ​ണ് ഓ​സീ​സ് മ​ധ്യ​നി​ര​യി​ൽ നാ​ശം വി​ത​ച്ച​ത്. ദീ​പ്തി​ ശർമ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ന100 വി​ക്ക​റ്റ് തികച്ചു.


Source link

Exit mobile version