349 ദിനങ്ങൾക്കുശേഷം നദാൽ റിട്ടേൺസ്
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് പുരുഷ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ റഫേൽ നദാലിനു ജയം. നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 6-1) ഡൊമിനിക് തീമിനെ പരാജയപ്പെടുത്തി. ജയത്തോടെ സ്പാനിഷ് താരം പ്രീക്വാർട്ടറിലെത്തി. 349 ദിനങ്ങൾക്കുശേഷം നദാലിന്റെ ആദ്യ സിംഗിൾസ് മത്സരമായിരുന്നു. കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പുറത്തായശേഷം സ്പാനിഷ് താരം രണ്ടു തവണ ഇടുപ്പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ബ്രിസ്ബെയിൻ ഇന്റർനാഷണലിലെ പുരുഷ ഡബിൾസിൽ ആദ്യ മത്സരത്തിൽ നദാൽ സഖ്യത്തിനു തോൽവിയായിരുന്നു.
വനിതാ സിംഗിൾസ് മത്സരങ്ങളിൽ വിക്ടോറിയ അസാരങ്ക 6-1, 7-6(10-8)ന് അന്ന കാലിൻസ്കയയെയും അരീന റോഡിയോനോവ 7-5 7-6(9-7)ന് സെഫിയ കെനിനെയും തോൽപ്പിച്ചു പ്രീക്വാർട്ടറിൽ എത്തി.
Source link