നെതന്യാഹുവിനു തിരിച്ചടി

ടെൽ അവീവ്: ഇസ്രയേലിൽ നെതന്യാഹു സർക്കാരിന്റെ വിവാദമായ ജുഡീഷറി പരിഷ്കാരങ്ങൾക്കു സുപ്രീംകോടതിയിൽ തിരിച്ചടി. ജൂലൈയിൽ പാർലമെന്റ് പാസാക്കിയ നിയമം അസാധുവാണെന്നു സുപ്രീംകോടതി വിധിച്ചു. ഭരണഘടനാവിരുദ്ധമായ സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിക്കും മറ്റ് ഉന്നത കോടതികൾക്കുമുള്ള അധികാരം എടുത്തുകളഞ്ഞ നിയമമായിരുന്നിത്.
ഇസ്രയേലിന്റെ ജനാധിപത്യ മൂല്യങ്ങൾക്കു കോട്ടംവരുത്തുന്ന നിയമമാണിതെന്നു സുപ്രീംകോടതി വിലയിരുത്തി.
Source link