കൊറിയൻ പ്രതിപക്ഷനേതാവ് ലീയ്ക്ക് പത്രസമ്മേളനത്തിനിടെ കുത്തേറ്റു


സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ലീ ​​​ജേ മ്യും​​​ഗി​​​നു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നി​​​ടെ കു​​​ത്തേ​​​റ്റു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണ്. അ​​​റു​​​പ​​​ത്താ​​​റു​​​കാ​​​ര​​​നാ​​​യ അ​​​ക്ര​​​മി അ​​​റ​​​സ്റ്റി​​​ലാ​​​യി. തു​​​റ​​​മു​​​ഖ ന​​​ഗ​​​ര​​​മാ​​​യ ബു​​​സാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ച ലീ ​​​പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്ക​​വേ​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഓ​​​ട്ടോ​​​ഗ്രാ​​​ഫി​​​നാ​​​യി സ​​​മീ​​​പി​​​ച്ച അ​​​ക്ര​​​മി ക​​​ത്തി​​​യു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ത്തി​​​നു കു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ലീ​​​യ്ക്കു ചു​​​റ്റു​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ അ​​​ക്ര​​​മി​​​യെ കീ​​​ഴ്പ്പെ​​​ടു​​​ത്തി. അ​​​ന്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ലീ​​​യു​​​ടെ ക​​​ഴു​​​ത്തി​​​ന്‍റെ ഇ​​​ട​​​തു​​​ഭാ​​​ഗ​​​ത്ത് ഒ​​​രു സെ​​​ന്‍റിമീ​​​റ്റ​​​ർ ആ​​​ഴ​​​ത്തി​​​ൽ മു​​​റി​​​വു​​​ണ്ടാ​​​യി. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യി​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

ലീ​​​യെ വ​​​ധി​​​ക്കാ​​​നാ​​​ണു ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് അ​​​ക്ര​​​മി പ​​​റ​​​ഞ്ഞ​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ്രേ​​​ര​​​ണ വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സ​​​ക് ഇ​​​യോ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ സം​​​ഭ​​​വ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു. 2022ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 0.73 ശ​​​ത​​​മാ​​​നം വോ​​​ട്ടി​​​ന്‍റെ വ്യ​​​ത്യാ​​​സ


Source link

Exit mobile version