ഖാന്‍ യൂനിസ്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം 88-ാം ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 22,000 കടന്നു. ഗാസ ആരോഗ്യ മന്ത്രാലയമാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും 338 പേര്‍ക്ക് പരിക്കേറ്റുവെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഇന്നുവരെ 22,185 പേരാണ് ഗാസയില്‍ ആകെ മരിച്ചത്. ഇതിൽ 9100 പേർ കുട്ടികളാണ്. ഗാസയിൽ 57,035 പേര്‍ക്ക് ഇതുവരെ പരിക്കേറ്റു. ഇതിന് പുറമെ ഇസ്രയേല്‍ അധീന വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ 324 പാലസ്തീനികള്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 3800 പേര്‍ക്ക് പരിക്കറ്റിട്ടുമുണ്ട്.
Source link