ASTROLOGY

ചൊവ്വാ ദോഷം ബാധിച്ചിട്ടുണ്ടോ?; അറിയാം ലക്ഷണങ്ങളും പരിഹാരങ്ങളും

ജാതകത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് ചൊവ്വയിലുള്ള വിശ്വാസം. ചൊവ്വാ ദോഷം വ്യക്തി ജീവിതത്തെയും വൈവാഹിക ജീവിതത്തെയും ബാധിക്കും. ജ്യോതിഷപ്രകാരം, ഒൻപത് ഗ്രഹങ്ങളിൽ അധിപൻ ചൊവ്വയാണ്. ധൈര്യം, ഊർജം, ജ്യേഷ്ഠൻ, ബന്ധങ്ങൾ, ഭൂമി, അധികാരം, രക്തം, വീര്യം എന്നിവയുടെ പ്രതീകം കൂടിയാണ് ചൊവ്വ. ഒരു വ്യക്തിയുടെ ജീവിതത്തിൽ ചൊവ്വ നിൽക്കുന്ന സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകുന്നത്.

ചൊവ്വ ശുഭാസ്ഥാനത്താണ് എങ്കിൽ ജീവിതത്തിൽ ധൈര്യവും, സന്തോഷവും, സമൃദ്ധിയും ഉണ്ടാകും. ദോഷസ്ഥാനത്തുള്ള ചൊവ്വ പ്രധാനമായും ബാധിക്കുന്നത് വിവാഹ ജീവിതത്തെയാണ്. വിവാഹം കഴിയാൻ തടസം നേരിടുക, കഴിഞ്ഞാൽ തന്നെ ദമ്പതിമാർക്ക് ഇടയിൽ കലഹം ഉണ്ടാകുക തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടാകുന്നു.ദാമ്പത്യത്തിൽ തടസങ്ങളുണ്ടാകുക, അപകടങ്ങൾ സംഭവിക്കുക തുടങ്ങി നിരവധി തിക്ത ഫലങ്ങളുള്ളതിനാൽ ജാതകപ്രകാരമുള്ള ദോഷങ്ങളിൽ ഏറ്റവും വലുതായി ചൊവ്വാ ദോഷത്തെ കണക്കാക്കുന്നു.

ചൊവ്വാ ദോഷത്തിന്റെ ലക്ഷണങ്ങൾജാതക പ്രകാരം ഈ ദോഷമുള്ള രാശിക്കാർ കൂടുതലായി ദേഷ്യവും അഹങ്കാര സ്വഭാവവും ഉണ്ടാകും. മറ്റുള്ളവരുടെ തീരുമാനങ്ങളെ അംഗീകരിക്കാൻ വിമുഖത കാണിക്കും. ചൊവ്വ നിൽക്കുന്ന സ്ഥാനം അനുസരിച്ച് ഫലങ്ങളും വ്യത്യസ്തമാകും. നാലാം ഭാവത്തിൽ ചൊവ്വദോഷം ഉണ്ടാകുന്നത് രാശിക്കാരുടെ സന്തോഷം ഇല്ലാതാക്കുകയും, കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നു.

എന്നാൽ ഏഴാം ഭാവത്തിലെ ചൊവ്വ പ്രശ്നമാണ്. ഇത് ദാമ്പത്യ ജീവിതത്തെ സാരമായി ബാധിക്കുന്ന ദോഷമാണ്. മാത്രമല്ല സാമ്പത്തികമായും മാനസികമായും നിരവധി വെല്ലുവിളികൾ ഉണ്ടാകുകയും ചെയ്യും. എട്ടാം ഭാവത്തിലാണ് ചൊവ്വ നിൽക്കുന്നത് എങ്കിൽ പങ്കാളിയുടെ ബന്ധുക്കളുമായുള്ള മോശകരമായ ബന്ധം ഫലമാകുന്നു. പന്ത്രണ്ടാം ഭാവത്തിൽ ചൊവ്വ ദോഷം ഉണ്ടായാൽ, ദാമ്പത്യ ജീവിതത്തിൽ വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും, വഴക്കുകൾക്കും സാധ്യതയുണ്ട്.

ചൊവ്വാ ദോഷ പരിഹാരങ്ങൾ”ഓം ഭൗമായ നമ: ഔര ഓം അംഗാരകായ നമ:” എന്ന മന്ത്രം എന്നും ജപിക്കുന്നത് ജാതകത്തിൽ ചൊവ്വയുടെ സാന്നിധ്യം ശക്തമാക്കാൻ സഹായിക്കും. ചൊവ്വാഴ്ച്ചകളിൽ വ്രതം അനുഷ്ഠിക്കുന്നതും ഹനുമാനെ ആരാധിക്കുന്നതും ഹനുമാൻ ചാലിസ ചൊല്ലുന്നതും നല്ല ഫലം നൽകും.ഹനുമാന് ചുവന്ന കുങ്കുമം സമർപ്പിക്കുക, ചുവന്ന വസ്ത്രങ്ങൾ ദാനം ചെയ്യുക ചുവന്ന വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ചൊവ്വ ദോഷത്തെ ചെറുക്കാൻ സാധിക്കും.

English Summary:
How to solve the knotty problem of ‘Chovva dosham’


Source link

Related Articles

Back to top button