WORLD

വലിയ അപകടം അതിലും വലിയ രക്ഷപെടല്‍; വിമാനത്തിലെ 379 പേര്‍ക്കും ജീവിതത്തിലേക്ക്‌ സേഫ്‌ലാന്‍ഡിങ്‌


ടോക്യോ: തികച്ചും അത്ഭുതകരമായ രക്ഷപെടല്‍. ഒന്നും രണ്ടുമല്ല, 379 പേരാണ് വലിയൊരു ദുരന്തമുഖത്ത് നിന്ന് ജീവിതത്തിലേക്ക് സേഫ് ലാന്‍ഡ് ചെയ്തത്. ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച സംഭവിച്ചത് വലിയൊരു അപകടമാണ്. അതിലും വലിയൊരു രക്ഷാപ്രവര്‍ത്തനത്തിനാണ് ഹാനഡ സാക്ഷ്യം വഹിച്ചത്. റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു എയര്‍ബസ് വിമാനവും കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവും തമ്മില്‍ കൂട്ടിയിടിച്ചത്. അടുത്ത നിമിഷം കോസ്റ്റ് ഗാര്‍ഡ് വിമാനം തീഗോളമായി മാറി. ആ വിമാനത്തിലെ പൈലറ്റൊഴികെ ബാക്കി അഞ്ച് പേര്‍ അപകടത്തില്‍ മരിച്ചു. എങ്കിലും എയര്‍ ബസ് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും രക്ഷപ്പെട്ടുവെന്നത് ആശ്വാസകരമായ വാര്‍ത്തയായി.ചിറകിന് തീപിടിച്ച എയര്‍ബസ് വിമാനം കുറച്ച് ദൂരം മുന്നോട്ട് പോയാണ് നിന്നത്. അതിനോടകം തന്നെ വിമാനത്തിനുള്ളില്‍ പുക നിറഞ്ഞുകഴിഞ്ഞിരുന്നു. വിമാനം നിര്‍ത്തിയുടനെ തന്നെ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജീവനക്കാരടക്കം 379 യാത്രക്കാരും നിലത്തിറങ്ങുമ്പോഴേക്കും വിമാനം ഏറക്കുറേ അഗ്നിക്കിരയായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് അദ്ഭുതകരമായ മടങ്ങിവരവ് എന്നാണ് പലരും ആ നിമിഷങ്ങളെക്കുറിച്ച് വിവരിക്കുന്നത്.


Source link

Related Articles

Back to top button