WORLD

ദക്ഷിണ കൊറിയന്‍ പ്രതിപക്ഷനേതാവിന് കഴുത്തില്‍ കുത്തേറ്റു; ആക്രമണം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ


സോള്‍: ദക്ഷിണ കൊറിയന്‍ പ്രതിപക്ഷപാര്‍ട്ടി നേതാവ് ലീ ജെ മ്യുങി(59)ന് കഴുത്തില്‍ കുത്തേറ്റു. ബൂസാനിലെ പോര്‍ട്ട് സിറ്റിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പുതുതായി വിമാനത്താവളം നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചുനീങ്ങുമ്പോള്‍ മുന്നിലെത്തിയ ആള്‍ ലീയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീ നിലത്തുവീണുകിടക്കുന്നതും ആളുകള്‍ ഓടിക്കൂടി അദ്ദേഹത്തിന്റെ മുറിവേറ്റ കഴുത്തില്‍ തൂവാലവെച്ച് അമര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ലീ കാറിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അക്രമി ഇദ്ദേഹത്തോട് ഓട്ടോഗ്രാഫ് ചോദിച്ചെന്നും തുടര്‍ന്ന് കത്തിയ്ക്ക് സമാനമായ ആയുധംകൊണ്ട് അക്രമിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു.


Source link

Related Articles

Back to top button