WORLD
ജപ്പാനില്‍ റണ്‍വേയിലിറങ്ങിയ വിമാനം കത്തിയമര്‍ന്നു
ടോക്യോ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനത്തിന് തീപ്പിടിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. അതേസമയം, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീഗോളം ഉയരുന്നതും പിന്നാലെ തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ കുറച്ചുദൂരം മുന്നോട്ടേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്.
Source link