WORLD

പുതുവത്സരദിനത്തില്‍ ജപ്പാനെ വിറപ്പിച്ചത് 155 ഭൂചലനങ്ങള്‍; വന്‍ നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു


ടോക്യോ: പുതുവത്സരദിനത്തില്‍ ജപ്പാനെ ഭീതിയിലാഴ്ത്തിയ ശക്തമായ ഭൂകമ്പത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജപ്പാന്‍ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയില്‍ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-ന് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചനമാണുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചയും ഭൂചലനമുണ്ടായി. തുടര്‍ച്ചയായ 155 ഭൂചലനങ്ങളുണ്ടായെന്നും പതിനായിരങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.


Source link

Related Articles

Back to top button