INDIALATEST NEWS

ജാർഖണ്ഡിൽ എംഎൽഎയുടെ രാജി; മുഖ്യമന്ത്രിയുടെ ഭാര്യയെ മത്സരിപ്പിക്കാനെന്ന് ബിജെപി

റാഞ്ചി ∙ ജാർഖണ്ഡിൽ ഭരണകക്ഷി എംഎൽഎയായ സർഫറാസ് അഹമ്മദ് രാജിവച്ചു. ഗാണ്ഡെ മണ്ഡലത്തിൽ നിന്നുള്ള ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) അംഗമായ സർഫറാസ് ‘വ്യക്തിപരമായ കാരണങ്ങളാലാണ്’ രാജിവച്ചത്. എന്നാൽ അഴിമതിക്കേസിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന് രാജിവയ്ക്കേണ്ടിവന്നാൽ പകരം ഭാര്യ കൽപ്പനയെ മത്സരിപ്പിക്കാൻ മണ്ഡലം ഒഴിച്ചിട്ടതാണെന്ന് ബിജെപി ആരോപിച്ചു. 
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴാം തവണ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യാൻ സോറനെ വിളിപ്പിച്ചിട്ടുണ്ട്. അറസ്റ്റുണ്ടായാൽ രാജിവച്ച് പകരം ഭാര്യയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കമെന്നാണ് ബിജെപി ആരോപണം. ഭൂമി കുംഭകോണം കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ഛവി രഞ്ജൻ അടക്കം 14 പേരെ ഇ.‍ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷം ഒടുവിലാണ് 81 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 

English Summary:
MLA Sarfaraz Ahmad resigns from Jharkhand Assembly


Source link

Related Articles

Back to top button