മാർഗരീത്ത രാജ്ഞി സ്ഥാനമൊഴിയുന്നു
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ രാജ്ഞി മാർഗരീത്ത പദവി ഒഴിയുന്നു. മാർഗരീത്ത ടെലിവിഷനിലൂടെ പുതുവത്സര സന്ദേശം നല്‍കുന്നതിനിടെ അപ്രതീക്ഷിതമായി ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു. ഭരണത്തിൽ 52 വർഷം പൂർത്തിയാക്കുന്ന ജനുവരി 14നാണു സ്ഥാനമൊഴിയുക. മകനും കിരീടാവകാശിയായ രാജകുമാരനുമായ ഫ്രെഡറിക് അടുത്ത രാജാവായി നിയമിക്കപ്പെടും.
എൺപത്തിമൂന്നുകാരിയായ മാർഗരീത്ത നിലവിൽ ലോകത്തു ഭരണപദവിയുള്ള ഏക രാജ്ഞിയാണ്. കഴിഞ്ഞവർഷത്തെ ശസ്ത്രക്രിയയ്ക്കു പിന്നാലെയാണു സ്ഥാനമൊഴിയാനുള്ള ആലോചന ശക്തമായതെന്ന് മാർഗരീത്ത പറഞ്ഞു. ഫെഡറിക്കിന്റെ സ്ഥാനാരോഹണത്തിനു പ്രത്യേക ചടങ്ങുകൾ ഉണ്ടാകില്ല. കോപ്പൻഹേഗനിലെ അമാലിയൻബോർഗ് കോട്ടയിൽനിന്നു വിളംബരപ്രഖ്യാപനം മാത്രമാണുണ്ടാവുക.
Source link