കൊച്ചി: കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്പറേഷന് (കെഎസ്ഐഎന്‍സി) നിര്‍മിച്ച പൊസൈഡണ്‍ ഓയില്‍ ടാങ്കര്‍ ബാര്‍ജിന്റെയും ലക്ഷ്മി ആസിഡ് ബാര്‍ജിന്റെയും പ്രവര്‍ത്തനോദ്ഘാടനം കൊച്ചിയില്‍ നടന്നു. പുറംകടലില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ക്ക് ഇന്ധന വിതരണത്തിനും വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജലമാര്‍ഗം ഇന്ധനമെത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ടു ബാര്‍ജുകളാണ് പ്രവര്‍ത്തനസജ്ജമായത്. 12.32 കോടി രൂപ സര്‍ക്കാര്‍ വിഹിതവും 3.02 കോടി രൂപ കമ്പനിയുടെ തനത് ഫണ്ടും ഉപയോഗിച്ചു ഗോവ വിജയ് മറൈന്‍ ഷിപ്യാര്ഡില് നിര്‍മിച്ച 1400 ടണ്‍ ശേഷിയുള്ള ഓയില്‍ ടാങ്കര്‍ ബാര്‍ജാണ് പൊസൈഡണ്‍. വ്യവസായശാലകള്‍ക്ക് ആസിഡ് സുരക്ഷിതമായി വിതരണം ചെയ്യാനായി മൂന്നു കോടി രൂപ സര്‍ക്കാര്‍വിഹിതവും 1.50 കോടി രൂപ കമ്പനിയുടെ തനത് ഫണ്ടും ഉപയോഗിച്ച് കെഎസ്ഐഎന്‍സിയുടെ തോപ്പുംപടിയിലുള്ള യാര്‍ഡില്‍ നിര്‍മിച്ച 300 ടണ്‍ ശേഷിയുള്ള ആസിഡ് ബാര്‍ജാണ് ലക്ഷ്മി. ആദ്യഘട്ടത്തില്‍ ഫാക്ടിലേക്കായിരിക്കും ജലമാര്‍ഗം ആസിഡ് വിതരണം നടത്തുക. തുടര്‍ന്ന് മറ്റിടങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കും.
ബോള്‍ഗാട്ടി റോറോ ജെട്ടിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്ഐഎന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

Source link