97.38 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തി

മുംബൈ: 97.38 ശതമാനം 2000 നോട്ടുകളും ബാങ്കിംഗ് സംവിധാനത്തിൽ തിരിച്ചെത്തി. റിസർവ് ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. 9330 കോടിയുടെ 2000 രൂപ നോട്ടുകളാണ് ഇനി പൊതുജനത്തിന്റെ കൈവശമുള്ളത്. കഴിഞ്ഞ വർഷം മേയ് 19നാണ് റിസർവ് ബാങ്ക് 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. അന്ന് 3.56 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളാണു പ്രചാരത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം അടക്കം രാജ്യത്തെ 19 ആർബിഐ ഓഫീസുകളിൽ ജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സൗകര്യമുണ്ട്. ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകൾ ആർബിഐ ഓഫീസുകളിലേക്ക് അയച്ച് അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം. കഴിഞ്ഞ വർഷം സെപ്റ്റംബർ 30 വരെയായിരുന്നു ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സമയം അനുവദിച്ചിരുന്നത്. പിന്നീട് ഇത് ഒക്ടോബർ ഏഴു വരെ നീട്ടി.

Source link