WORLD
നോബേൽ ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി; ശിക്ഷ തൊഴിൽനിയമ ലംഘനത്തിന്
ധാക്ക: നോബേല്‍ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് യൂനുസിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ആറുമാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. യൂനുസിന് പുറമേ, ഇദ്ദേഹത്തിന്റെ സ്ഥാപനമായ ഗ്രാമീണ്‍ ടെലികോമിലെ മൂന്ന് ജീവനക്കാര്‍ക്കെതിരേയും നടപടിയുണ്ട്.തൊഴിലാളി ക്ഷേമ ഫണ്ട് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന പരാതിയിലാണ് ലേബര്‍ കോടതി ശിക്ഷ വിധിച്ചത്. ഫണ്ട് നടപ്പാക്കാതിരുന്നത് തൊഴില്‍നിയമങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തല്‍. 25,000 ടാക്ക പിഴത്തുകയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ 10 ദിവസത്തെ ജയില്‍വാസം കൂടുതലായി അനുഭവിക്കണം.
Source link