CINEMA

ലാലേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്: ടി.പി.മാധവനെ ചേർത്തുപിടിച്ച് ​ഗണേഷ് കുമാർ

നടൻ ടി.പി. മാധവനെ സന്ദർശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ.ബി. ഗണേഷ് കുമാർ തന്റെ മണ്ഡലമായ പത്തനാപുരത്തെ ഗാന്ധിഭവനിൽ സന്ദർശനം നടത്തിയപ്പോഴാണ് ടി.പി മാധവനെ സന്ദർശിച്ച് കുശലന്വേഷണം നടത്തിയത്.

നടന്‍ മോഹന്‍ലാലിനോടും ഗാന്ധിഭവനില്‍ എത്തി ടി.പി. മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും ​ഗണേഷ് കുമാർ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കാണാൻ വരാമെന്ന ഉറപ്പ് നൽകിയാണ് മന്ത്രി ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.

ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണ യോഗത്തിൽ സംസാരിക്കവേ ​ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. ജാതിമതങ്ങൾക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾമാത്രം കൈമാറുന്ന, അത്തരം പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം പറഞ്ഞു. 

600-ലധികം സിനിമകളിലും ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്ന ടി.പി. മാധവൻ ഇപ്പോള്‍ പത്താനാപുരം ഗാന്ധി ഭവനില്‍ അന്തേവാസിയാണ്. 2015ല്‍ ഹരിദ്വാര്‍ യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്.

English Summary:
Ganesh Kumar visit actor TP Madhavan


Source link

Related Articles

Back to top button