സ്ഥാനമൊഴിയുന്നെന്ന് ഡെന്മാര്‍ക്ക് രാജ്ഞി; പ്രഖ്യാപനം പുതുവത്സരത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ


കോപ്പന്‍ഹേഗന്‍: സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് ഡെന്മാര്‍ക്ക് രാജ്ഞി മാര്‍ഗ്രേത II. പുതുവത്സരവേളയില്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് 83 വയസ്സുകാരിയായ രാജ്ഞി ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 14-ന് സ്ഥാനമൊഴിയുമെന്നും മൂത്തമകനും രാജകുമാരനുമായ ഫ്രഡറിക് പിന്‍ഗാമിയായി എത്തുമെന്നും മാര്‍ഗ്രേത II വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രാജ്ഞിയുടെ പ്രഖ്യാപനം.അച്ഛനും രാജാവുമായിരുന്ന ഫ്രഡറിക് IX-ന്റെ മരണത്തിന് പിന്നാലെ 1972-ലാണ് മാര്‍ഗ്രേത II, ഡെന്മാര്‍ക്കിന്റെ രാജ്ഞിപദത്തിലെത്തുന്നത്. തുടര്‍ന്ന് 52 കൊല്ലം സ്ഥാനംവഹിച്ചു. 2022 സെപ്റ്റംബറില്‍ ബ്രിട്ടനിലെ എലിസബത്ത് II അന്തരിച്ചതോടെ, യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന ചക്രവര്‍ത്തിനി എന്ന നേട്ടം മാര്‍ഗ്രേത II-ന് സ്വന്തമായിരുന്നു.


Source link

Exit mobile version