മാസ്, ക്ലാസ്, ത്രില്ലർ, ഹൊറർ; 2024ലെ വമ്പൻ പടങ്ങൾ

മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന വർഷമാണ് 2024. വാലിബനും ഭ്രമയുഗവും ആടുജീവിതവും ഉൾപ്പടെ ഗംഭീര ലൈനപ്പാണ് മലയാള സിനിമ അടുത്ത വർഷം പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത്. ഇതിൽ ആദ്യമെത്തുന്നത് ജയറാമിനെ നായനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏബ്രഹാം ഓസ്‌ലർ എന്ന ത്രില്ലറാണ്. അതിനു ശേഷമാകും വാലിബന്റെ വരവ്.
ഏബ്രഹാം ഓസ്‌ലർ
അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ജയറാം സാൾട് ആൻഡ് െപപ്പർ ലുക്കിലെത്തുന്ന ചിത്രം ഒരു ത്രില്ലറാണ്. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു എന്നതും സിനിമ കാണാനുള്ള കാത്തിരിപ്പിന് ആവേശം കൂട്ടുന്നു. തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. ജനുവരി 11ന് ചിത്രം റിലീസ് ചെയ്യും.
ആട്ടം
വിനയ് ഫോർട്ടിനെ നായനാക്കി ആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്ന ആട്ടം ഇതിനോടം രാജ്യാന്തര മേളകളിൽ കയ്യടി ലഭിച്ച സിനിമയാണ്. ഗോവ രാജ്യാന്തര മേളയിൽ ഉദ്ഘാട സിനിമയായിരുന്ന ആട്ടത്തിന് സംസ്ഥാന ചലച്ചിത്ര മേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരവും ലഭിച്ചിരുന്നു. വിനയ് ഫോർട്ടിനൊപ്പം കലാഭവൻ ഷാജോൺ, സറിൻ ഷിഹാബ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ഒരു സസ്പെൻസ് ചേംബർ ഡ്രാമയാണ് ആട്ടം. 12 ആണുങ്ങളും ഒരു പെണ്ണുമുള്ള ഒരു നാടക സംഘം അവരുടെ നാടകത്തിന് ശേഷം ഒരു ക്രൈം സംഭവിക്കുന്നു, ആ ക്രൈമിന്റെ ഇൻവെസ്റ്റിഗേഷൻ ആണ് സിനിമ. ജനുവതി അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.
പോസ്റ്റർ
ഭ്രമയുഗം
ഭൂതകാലം എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ. ഒരു മന്ത്രവാദിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന വേഷം ചെയ്യുന്നു. സിനിമയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭ്രമയുഗവും ഹൊറർ ത്രില്ലറാണ്.
ടർബോ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗീസാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ്.
ടർബോ ഫസ്റ്റ്ലുക്ക്
ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ ത്രില്ലറാണ്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയ്ക്കും സിദ്ധാർഥ് ആനന്ദ് കുമാറിനൊപ്പം തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്നാണ് നിര്‍മാണം. ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡിനോ. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
മലൈക്കോട്ടൈ വാലിബൻ
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയറ്ററുകളില്‍ എത്തുക.
പോസ്റ്റർ
കത്തനാർ
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം. ‘ഹോം’ എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ റോജിൻ തോമസ് ആണ് സംവിധാനം. അനുഷ്ക ഷെട്ടി നായികയാകുന്നു. ആർ. രാമാനന്ദ് ആണ് തിരക്കഥ. ഗോകുലം ഗോപാലൻ ആണ് നിർമാണം. 2024 അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തും.
ആടുജീവിതം
പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ ഏപ്രിൽ 10ന് റിലീസ് ചെയ്യും. ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം വലിയ ബജറ്റിലാണ് നിർമിച്ചിരിക്കുന്നത്. അമല പോൾ നായിക. സംഗീതം എ.ആർ. റഹ്മാൻ.
ആവേശം
‘രോമാഞ്ചം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു േശഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം. ഫഹദ് ഫാസിൽ നായകനാകുന്ന സിനിമ രോമാഞ്ചം സിനിമയുടെ സ്പിൻ ഓഫ് ആണെന്നും റിപ്പോർട്ടുകളുണ്ട്. തിരക്കഥയും ജിത്തു തന്നെ. മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്., റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
വർഷങ്ങൾക്കു ശേഷം
സൂപ്പർ ഹിറ്റായ ‘ഹൃദയ’ത്തിന് ശേഷം പ്രണവിനെയും കല്യാണിയേയും നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കുന്ന ചിത്രം. നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ, നീരജ് മാധവ് എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്നു.
ഫസ്റ്റ്ലുക്ക് പോസ്റ്റർ
അജയന്റെ രണ്ടാം മോഷണം
ടൊവിനോ തോമസിന്റെ പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം വമ്പന്‍ ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. പൂര്‍ണമായും 3 ഡിയില്‍ ചിത്രീകരിച്ച സിനിമ അഞ്ചു ഭാഷകളിലായി പുറത്ത് വരും.
ഗുരുവായൂരമ്പലനടയിൽ
‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത എന്നിവർ ചേര്‍ന്നാണ് നിർമാണം.
ഫസ്റ്റ്ലുക്ക്
മാഞ്ഞുമ്മൽ ബോയ്സ്
ജാനേമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. സംഗീതം സുഷിൻ ശ്യാം.
ബറോസ്
മോഹൻലാൽ സംവിധായകനാകുന്ന ബിഗ് ബജറ്റ് ത്രി ഡി ഫാന്റസി ചിത്രം. വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
നടികര്‍ തിലകം
ടൊവീനോ തോമസിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം. സുവിന്‍ സോമശേഖരനാണ് തിരക്കഥ. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സൗബിൻ ഷാഹിർ ആണ് മറ്റൊരു പ്രധാന കഥാപാത്രം.
തമിഴ്, തെലുങ്ക് ഇൻഡസ്ട്രികളില്‍ നിന്നും വമ്പൻ സിനിമകളാണ് 2024ൽ എത്തുന്നത്. ശിവകാർത്തികേയന്റെ അയലാൻ, രജനികാന്തിന്റെ വേട്ടയ്യൻ, ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, പ്രഭാസിന്റെ കൽക്കി, കമൽഹാസന്റെ ഇന്ത്യൻ 2, അജിത്തിന്റെ വിടാ മുയർച്ചി, വിക്രത്തിന്റെ തങ്കലാൻ എന്നിങ്ങനെ ഒരു നീണ്ടനിര തന്നെ അണിയറയിലുണ്ട്.
Source link