SPORTS

ക​ണ്ണൂ​ർ ജ​വ​ഹ​ർ‌ സ്റ്റേ​ഡി​യ​ത്തി​ൽ മ​ാറ​ഡോ​ണ​യു​ടെ പ്ര​തി​മ


ക​​​ണ്ണൂ​​​ർ: ഫു​​​ട്ബോ​​​ൾ ഇ​​​തി​​​ഹാ​​​സം ഡിയേഗോ മ​​​ാറ​​​ഡോ​​​ണ പ​​​ന്തു​​​ത​​​ട്ടി​​​യ രാ​​​ജ്യ​​​ത്തെ ഏ​​​ക ഫു​​​ട്ബോ​​​ൾ സ്റ്റേ​​​ഡി‍​യ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​വ​​​രെ ഇ​​​നി മാ​​​റ​​​ഡോ​​​ണ സ്വാ​​​ഗ​​​തം ചെ​​​യ്യും. ന​​​വീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ക​​​ളി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച ക​​​ണ്ണൂ​​​ർ ജ​​​വ​​​ഹ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച മാ​​​റ​​​ഡോ​​​ണ ശി​​​ല്പം മേ​​​യ​​​ർ ടി.​​​ഒ. മോ​​​ഹ​​​ന​​​ൻ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്തു. ക​​​ണ്ണൂ​​​രി​​​ൽ മ​​​ാറ​​​ഡോ​​​ണ പ​​​ന്തു ത​​​ട്ടി​​​യ​​​തി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ൾ എ​​​ക്കാ​​​ല​​​വും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യാ​​​ണ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അദ്ദേഹത്തിന്‍റെ പൂ​​​ർ​​​ണ​​​കാ​​​യ ശി​​​ല്പം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ച​​​ത്.

എ​​ട്ട് അ​​​ടി പൊ​​​ക്ക​​​മു​​​ള്ള മ​​​ാറ​​​ഡോ​​​ണ​​​യു​​​ടെ ഫൈ​​​ബ​​​ർ ഗ്ലാ​​​സി​​​ൽ തീ​​​ർ​​​ത്ത പ്ര​​​തി​​​മ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 8.5 അ​​​ടി ഉ​​​യ​​​ര​​​മു​​​ള്ള സ്തൂ​​​പ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​മ സ്ഥാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 150 കി​​​ലോ ഭാ​​​ര​​​മു​​​ള്ള ശി​​​ല്പം ചൊ​​​വ്വ സ്വ​​​ദേ​​​ശി​ മ​​​നോ​​​ജ്‌​​​കു​​​മാ​​​റാ​​​ണ് നി​​​ർ​​​മി​​​ച്ച​​​ത്.


Source link

Related Articles

Back to top button