ആഴ്സണലിനു തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തോടെ പുതുവർഷത്തേക്കു കടക്കാമെന്ന ആഴ്സണലിന്റെ മോഹങ്ങൾ ഫുൾഹാം തകർത്തു. ജയം മോഹി ച്ചെത്തിയ ആഴ്സണലിനെ ഒന്നിനെതിരേ രണ്ടു ഗോളിന് ഫുൾഹാം തോൽപ്പിച്ചു. 40 പോയിന്റുമായി ആഴ്സണൽ അഞ്ചാമതാണ്. ബുക്കായോ സാക്കയിലൂടെ (5’) മുന്നിലെത്തിയശേഷമാണ് ആഴ്സണൽ ഗോളുകൾ വഴങ്ങിയത്. റൗൾ ഹിമിനസ് (29’), ബോബി ഡി കൊർഡോവ (59’) എന്നിവരാണ് ഫുൾഹാമിനായി വലകുലുക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ പോരാട്ടത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് ഒന്നിനെതിരേ രണ്ടു ഗോളിനു തോറ്റു. 1994നുശേഷം ഫോറസ്റ്റ് യുണൈറ്റഡിനെതിരേ നേടുന്ന ആദ്യ ജയമാണ്.
എത്തിഹാദ് സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്നു സമനിലകൾക്കുശേഷം മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിലെത്തി. സിറ്റി 2-0ന് ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ചു. 40 പോയിന്റുമായി സിറ്റി മൂന്നാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ലൂട്ടൻ ടൗണിനെതിരേ ചെൽസി 3-2ന്റെ ജയവുമായി രക്ഷപ്പെട്ടു. ആസ്റ്റണ്‍ വില്ല 3-2ന് ബേൺലിയെ തോല്പിച്ചു. ജയത്തോടെ 42 പോയിന്റുമായി വില്ല രണ്ടാം സ്ഥാനത്തെത്തി.
Source link